ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്ന ആളുകളാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ദിവസവും ഉണക്കമുന്തിരി കഴിക്കുന്ന കാര്യത്തിൽ അല്പം ഒന്ന് ശ്രദ്ധ കൊടുക്കാം. കാരണം നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആവശ്യമായും കൃത്യതയെ സംഭവിക്കേണ്ട ഒരു പ്രവർത്തിയാണ് ദഹനം. ദഹനം കൃത്യമായി നടക്കാത്തതുകൊണ്ട് തന്നെ ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ആളുകൾ അനുഭവിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള നിങ്ങളുടെ ദഹന പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കാനും നല്ല ശോധന മലബന്ധം എന്നിവയെല്ലാം മാറി കൃത്യമായ ഒരു ആരോഗ്യ ശൈലി വീണ്ടെടുക്കാനും ദിവസവും ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്തെടുത്ത് കഴിക്കാം. 80 ഗ്രാം ഉണക്കമുന്തിരി വരെ ഒരു ദിവസം കഴിക്കുന്നതുകൊണ്ട് തെറ്റില്ല എന്നാണ് പറയുന്നത്. എങ്കിലും ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ, പത്തോ പതിനഞ്ചോ ഉണക്കമുന്തിരി .
വരെ ഒരു ദിവസത്തിൽ വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം രാവിലെ വെറും വയറ്റിൽ വെള്ളം ഉൾപ്പെടെ കഴിക്കാവുന്നതാണ്. ചില ആളുകൾ രാത്രി കുതിർക്കാൻ വെച്ച ശേഷം രാവിലെ കഴിക്കുന്നവരുണ്ട്. എന്നാൽ മറ്റു ചിലർ രാവിലെ കുതിർത്തു വച്ച് രാത്രി ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്ന ശീലം ഉള്ളവരും ഉണ്ട്. രണ്ട് രീതിയിൽ ചെയ്യുന്നതുകൊണ്ടും തെറ്റില്ല എങ്കിലും ഇതിന്റെ പുറത്തുള്ള അഴുക്കും .
മറ്റും നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം വെള്ളത്തിൽ കുതിർക്കാനിടുക. ദിവസവും ഇത് കഴിക്കുന്നത് കൊണ്ട് ദഹന പ്രശ്നങ്ങൾക്ക് മാത്രമല്ല ശരീരത്തിന് അനീമിയ പോലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാകും. രക്തശുദ്ധിക്കും രക്തം നല്ലപോലെ ഉണ്ടാകുന്നതിനും ഉണക്കമുന്തിരി കഴിക്കുന്നത് സഹായകമാണ്. ചെറിയ കുട്ടികൾ ആണെങ്കിൽ ബുദ്ധി വളർച്ചക്കും ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ നിറവും മൃദുത്വവും വർധിപ്പിക്കാനും ഇത് കഴിക്കുന്നത് കൊണ്ട് സാധിക്കും.