കൃത്യമായ ഒരു മല ശോധന ഇല്ലാതെ വരുന്നത് ആളുകളുടെ ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ഈ കൂട്ടത്തിൽ ഏറ്റവും അധികവും സാധാരണയായി നാം കണ്ടുവരുന്നത് മൂലക്കുരുവിന്റെ ബുദ്ധിമുട്ടാണ് മലദ്വാരത്തിന്റെ പുറത്തേയ്ക്ക് ഒരു മാംസം വരികയും ഇതിൽ നിന്നും രക്തം വാർന്ന് ഒഴുകുകയും ചെയ്യാം. ചിലർക്ക് മലദ്വാരത്തിന്റെ ഉള്ളിലേക്ക് ആയിരിക്കാം കാണുന്നത്.
ചിലർക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ആയിരിക്കാം. കൃത്യമായ ദഹന വ്യവസ്ഥ അല്ല എന്നത് തന്നെയാണ് ഇത്തരത്തിൽ മൂലക്കുരു പോലുള്ള പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. ചില ആളുകൾക്ക് ദിവസവും ടോയ്‌ലറ്റിൽ പോകണം. മറ്റു ചിലർക്ക് രണ്ടുദിവസം കൂടുമ്പോഴും മൂന്നുദിവസം കൂടുമ്പോഴൊക്കെ ആയിരിക്കും ഇങ്ങനെ പോകേണ്ടതായി വരുന്നത്. ഇത്തരത്തിൽ പഴകുന്തോറും മലം കൂടുതൽ ഡ്രൈനെസ്സ്.
ഉണ്ടാക്കാൻ ഇടയാക്കും. ഡ്രൈനെസ്സ് മലദ്വാരത്തിന് പുറത്തേക്ക് കൂടി ബാധിക്കുന്നത് കൊണ്ടാണ് ഫിഷർ പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. ഇത് മലദ്വാരത്തിന്റെ പുറംഭാഗത്ത് വിള്ളലും രക്തച്ചൊരിച്ചിലും ഉണ്ടാക്കും. എന്നാൽ പലരും ഇത് മൂലക്കുരുവിന്റെ ബുദ്ധിമുട്ട് ആണോ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അത്ര വലിയ രക്തസ്രാവം ഈ ഫിഷർ എന്ന അവസ്ഥയ്ക്ക് ഉണ്ടാകാറില്ല.
മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ചൊറിച്ചിലും വേദനയും ഭാഗമായി അനുഭവപ്പെടാം. മലദ്വാരത്തിന്റെ ഉൾഭാഗത്തുനിന്നും ഭിത്തിയിൽ വിള്ളൽ ഉണ്ടായി ഒരു തുരങ്കം പോലെ മലദ്വാരത്തിന് പുറത്തേക്ക് വരെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫിസ്റ്റുല. ഇത് ഒരു ഇൻഫെക്ഷൻ മൂലമാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ ഈ എന്ന അവസ്ഥ സ്വയം സ്വീകരിക്കാതിരിക്കുക. പലരും തുറന്നു പറയാനുള്ള മടി കൊണ്ട് സ്വയം ചികിത്സകൾ ഇതിനുവേണ്ടി ചെയ്യാറുണ്ട്.