ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ പ്രയാസപ്പെടുന്ന ഒരു രോഗാവസ്ഥയായി ഫാറ്റി ലിവർ മാറിയിരിക്കുന്നു. ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം തന്നെ നിങ്ങളെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് തന്നെയാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ശരീരത്തിലെ പല ഭാഗങ്ങളിലായി കേന്ദ്രീകരിച്ച് തന്നെ അടിഞ്ഞു കൂടും.
ഇങ്ങനെ അടിഞ്ഞു കൂടുന്നത് പിന്നീട് കൂടുതൽ ബുദ്ധിമുട്ടുകൾ കാരണമാകാറുണ്ട്. നിങ്ങളുടെ സ്കിന്നിന്റെ താഴ്ഭാഗത്തായാണ് ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എങ്കിൽ ഇത് അമിതവണ്ണത്തിന് ഇടയാക്കും. എന്നാൽ അതേസമയം തന്നെ കരളിനെ ചുറ്റുമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്. പ്രധാനമായും കരളിന്റെ ചുറ്റുമായി കൊഴുപ്പ് അടിഞ്ഞുകൂടി കരളിന്റെ ഒരു ഭിത്തി.
പോലെ രൂപപ്പെട്ടുവരുന്നു. ഇത് കരളിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ കാരണമാകും. അതുകൊണ്ടുതന്നെ ഈ ഫാറ്റി ലിവർ എന്ന അവസ്ഥ നിസാരമായി ഒരിക്കലും കണക്കാക്കരുത്. ലക്ഷണങ്ങൾ തീരെ കുറവാണ് എന്നതുകൊണ്ട് തന്നെ പലപ്പോഴും ഫാറ്റിലിവർ കണ്ടെത്താൻ കാലതാമസം ഉണ്ടാകാറുണ്ട്. എങ്കിലും ഏതെങ്കിലും ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിന്റെ ഭാഗമായി ഫാറ്റി ലിവർ എന്ന വാക്ക്.
കാണുമ്പോൾ തന്നെ അതിനെ കാര്യമായി പരിഗണിക്കണം. നിങ്ങളുടെ ഭക്ഷണ നിയന്ത്രണവും വ്യായാമവും വഴി തന്നെ ഫാറ്റി ലിവറും മറികടക്കാൻ സാധിക്കും. ഇതിനെ അവഗണിക്കുന്ന പക്ഷം പിന്നീട് നിങ്ങൾക്ക് ലിവർ സിറോസിസ് എന്ന രോഗാവസ്ഥയ്ക്ക് ഇടയാവുകയും നിങ്ങൾ വലിയൊരു രോഗിയുമായി മാറുകയും ചെയ്യും. മിക്കവാറും അമിതമായി കോഴിപ്പടങ്ങിയ മാംസാഹാരങ്ങളിൽ നിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡ് ഹോട്ടൽ ഭക്ഷണം എന്നിവയിൽ നിന്നുമാണ് ഈ ലിവർ സിറോസിസ് ഉണ്ടാകാൻ ഉള്ള സാധ്യത വർദ്ധിക്കുന്നു.