മരുന്നുകളുടെ സഹായമില്ലാതെ ഇനി ഏത് രോഗത്തെയും നേരിടാം.

വിട്ടുമാറാത്ത കഫക്കെട്ട് ജലദോഷം ചുമ എന്നീ പ്രശ്നങ്ങൾ മാറി കിട്ടുന്നതിനായി ഒരുപാട് തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് കാരണം തിരിച്ചറിയുകയാണ് എങ്കിൽ ആ സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും അത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശക്തി ഉല്പാദിപ്പിക്കാനും നിങ്ങൾക്ക് സാധിക്കും.

   

പ്രധാനമായും ആളുകൾക്ക് ഇത്തരം അവസ്ഥകൾ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ആണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുള്ള കുറവ് ഇത്തരം അവസ്ഥകൾ വളരെ പെട്ടെന്ന് ബാധിക്കാൻ സാധ്യത വർദ്ധിപ്പിക്കും. എപ്പോഴും നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്ന ഒരു അവസ്ഥയോ ശരിയായി ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്ന സാഹചര്യം ഉണ്ടായാൽ.

ഇതിന്റെ ഭാഗമായി ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള ശ്വാസകോശം സംബന്ധമായ ഇൻഫെക്ഷനുകൾ ഉണ്ടാകും. സൈനസൈറ്റിസിന്റെ പ്രശ്നങ്ങൾ ഉള്ളവർക്കും തുടർച്ചയായി ഇത്തരം ജലദോഷം ചുമ കഫക്കെട്ട് എന്നിവ ഉണ്ടാകാം. മൂക്കിന്റെ മുകളിലും നെറ്റിലുമായി കഫം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് സൈനസൈറ്റിസ്. നനഞ്ഞ വസ്ത്രങ്ങൾ വിരിച്ചിട്ട് മുറിയിൽ രാത്രി കിടന്നുറങ്ങേണ്ട സാഹചര്യം ഉണ്ടായാലും ഇതിന്റെ ഫലമായി ഇത്തരം ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. രാവിലെ 10 മണിക്ക് മുൻപായും വൈകിട്ട് 5 മണിക്ക് ശേഷമായുള്ള വെയില് ശരീരത്തിൽ ഏൽക്കുന്നത് ഒരു പരിധിവരെ സഹായകമാണ്. എപ്പോഴും ചൂടുള്ള വെള്ളം കുടിക്കാനും ചൂടുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക. നല്ലപോലെ ഉണങ്ങി അയൺ ചെയ്ത വസ്ത്രങ്ങൾ മാത്രം ധരിക്കുക. തുളസി മഞ്ഞള്‍ ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *