ശരീരഭാരം കൃത്യമായ ബോഡിമാസ് ഇൻഡക്സിൽ കൂടുതലായി വരുന്ന സമയത്ത് ആളുകൾക്ക് അമിതഭാരം എന്ന് പറയാനാകും. ശരിയായ രീതിയിൽ 18നും 25നും ഇടയിലായിരിക്കണം നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ്. ഇതിൽ കൂടുതലായി വരുന്നവരെ അമിതവണ്ണം ഉള്ളവർ എന്നും ഇതിൽ കുറവായി വരുന്ന വരെ അണ്ടർ വെയ്റ്റ് എന്നും പറയാം. നിങ്ങൾക്ക് ശരീരഭാരം കൂടുംതോറും അതിന്റേതായ പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. അവയവങ്ങൾക്ക് രോഗം ബാധിക്കും എന്നതിലുപരി ഇത് നിങ്ങളുടെ നിത്യേനയുള്ള ജീവിതത്തെ പോലും ബാധിക്കും.
അല്പ ദൂരം പോലും ഒന്നും നടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. സ്റ്റെപ്പുകൾ കയറിയിറങ്ങാൻ മറ്റുള്ളവരെപ്പോലെ സ്പീഡിൽ നടക്കാനും ഒന്നിനും ഇവർക്ക് സാധിക്കില്ല. മാത്രമല്ല ഇവരുടെ കിഡ്നി ലിവർ ഹാർട്ട് എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ പണിമുടക്കുന്നതായും കാണാനാകും. നിങ്ങൾക്കും ഇത്തരത്തിൽ ശരീരഭാരം വളരെ കൂടുതൽ ആണ് എങ്കിൽ നിങ്ങളുടെ ഭക്ഷണം നിയന്ത്രിച്ചു കൊണ്ട് തന്നെ ശരീരഭാരം കുറച്ചു കൊണ്ടുവരേണ്ടതാണ്.
പ്രത്യേകിച്ചും ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിങ്ങനെയുള്ള രീതികൾ നിങ്ങൾക്ക് പാലിക്കാം. വാട്ടർ ഫാസ്റ്റിംഗ് നടത്തുന്നവർ 24 മണിക്കൂർ നടത്തി നോക്കിയശേഷം പ്രശ്നങ്ങളില്ല എങ്കിൽ മാത്രം 48 മണിക്കൂർ വാട്ടർ ഫാസ്റ്റിംഗ് ചെയ്യാം. വീണ്ടും 21 ദിവസങ്ങൾക്ക് ശേഷം ആയിരിക്കണം വാട്ടർ ഫാസ്റ്റിങ് തുടരേണ്ടത്. മറ്റൊരു രീതിയിൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വസ്തുക്കൾ നിങ്ങളുടെ അടുക്കളയിലുണ്ട്.
ഉലുവ തലേദിവസം വെള്ളത്തിലിട്ടു വച്ച് രാവിലെ ആ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു കുമ്പളങ്ങ നല്ലപോലെ ജ്യൂസ് ഉണ്ടാക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ ജീരകം ഇട്ട് നല്ലപോലെ വെട്ടി തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളമാക്കി വറ്റിച്ചെടുത്ത് ദിവസവും രാവിലെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഈ ഡ്രിങ്ക്സ് മാത്രം കുടിക്കുക എന്നതിലുപരി വ്യായാമവും ഡയറ്റും കൃത്യമായി പാലിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ശരീരം കൃത്യമായി ഒരു ബോഡിമാസ് ഇന്ടെക്സിലേക്ക് എത്തും.