നിങ്ങൾ തുറന്നു പറയാൻ മടിക്കുന്ന ഈ രോഗത്തിന് നിങ്ങൾക്ക് തന്നെ പരിഹാരം ചെയ്യാം.

മലദ്വാരത്തിനോട് ചേർന്ന് പല രീതിയിലുള്ള രോഗാവസ്ഥകളും വരാമെങ്കിലും അതിഭീകരമായ ചില രോഗകാവസ്ഥകൾ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ രക്തം പോലും മലദ്വാരത്തിൽ നിന്നും പുറത്തേക്ക് വരുന്നത് കാണാനാകും. ചിലർക്ക് മലം പോകുമ്പോൾ മലത്തിനോടൊപ്പം തന്നെ രക്തം കൂടി കലർന്ന് പോകുന്നതും കാണാം. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിൽ മലം രക്തം കൂടി കലർന്നു.

   

പോകുന്ന അവസ്ഥ ഉണ്ട് എങ്കിൽ ഇതിന്റെ കാരണം മൂലക്കുരു മാത്രമല്ല എന്ന ഒരു ധാരണ ഉണ്ടായിരിക്കണം. കാരണം മൂലക്കുരു പോലെതന്നെ ഉണ്ടാകുന്ന മറ്റ് പല അവസ്ഥകളും മലദ്വാരത്തിനും ചുറ്റുമായി കാണപ്പെടാറുണ്ട്. ഫിഷർ,ഫിസ്റ്റുല എന്നിങ്ങനെയാണ് ആ രോഗാവസ്ഥകൾ. നിങ്ങൾക്കും ശരീരത്തിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇതിനുള്ള പരിഹാരം കണ്ടെത്തുക എന്നത്  .

പലപ്പോഴും പ്രയാസകരമായിരിക്കും. ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് ഇത്തരം അവസ്ഥകളെ തുറന്നു പറയാനും ഒരുപാട് ആളുകൾക്ക് മടി ഉണ്ടാകും. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള അവസ്ഥകൾ തുറന്നു പറയാതെ സഹിച്ച് കൊണ്ട് നടക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇത് കൂടുതൽ അതിഭീകരമായ അവസ്ഥകളിലേക്ക് നിങ്ങളെക്കൊണ്ട് ചെന്ന് എത്തിക്കും എന്നത് ഉറപ്പാണ്.

പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണങ്ങൾ കട്ടിയുള്ളത് ആകുമ്പോഴാണ് ഇത് ദഹനത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി മലം പോകാതെ മലബന്ധം ഉണ്ടാക്കാൻ ഇടയാകുന്നത്. ഈ മലബന്ധം മൂലമാണ് മിക്കപ്പോഴും ഫിസ്റ്റുല പോലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നത്. മലദ്വാരത്തിന്റെ പുറം ഭാഗത്ത് വിള്ളൽ ഉണ്ടായി അതിൽ നിന്നും രക്തം വരുന്ന അവസ്ഥയാണ് ഇത്. മലദ്വാരത്തിന് അകത്തുനിന്നും പുറത്തേക്ക് ഒരു മാംസ കഷണം തള്ളിനിൽക്കുകയും, അകത്തേക്ക് തള്ളി നിൽക്കുകയോ രക്തം വരികയോ ചെയ്യുന്ന അവസ്ഥയെ മൂലക്കുരു എന്നും പറയാം.

Leave a Reply

Your email address will not be published. Required fields are marked *