നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ കാണപ്പെടുന്ന ഒരു മരമാണ് പേര മരം. പേരക്ക കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ വളരെ കൂടുതലാണ്. എന്നാൽ ഇവിടെ പറയുന്നത് പേര ഇലയുടെ വലിയ സവിശേഷതകളെ കുറിച്ചാണ്. പ്രത്യേകിച്ചും പേരയില നിങ്ങളുടെ ശരീരത്തിൽ വലിയ അളവിൽ രോഗങ്ങൾക്കുള്ള പ്രതിവിധിയായി പ്രവർത്തിക്കുന്നുണ്ട്.
പ്രധാനമായും കൊളസ്ട്രോള് നിയന്ത്രിക്കുന്ന കാര്യത്തിലും,പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തിലും ഈ പേര ഇലയുടെ സാന്നിധ്യം വളരെ പ്രസക്തമാണ്. 5 പേരയില എടുത്ത് 5 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഇത് മൂന്ന് ഗ്ലാസ് വെള്ളമാക്കി വറ്റിച്ച ശേഷം, ദിവസവും ഇടയ്ക്കിടെയായി കുടിച്ചു തീർക്കുന്നതുകൊണ്ട് നിങ്ങളുടേ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കും.
പ്രധാനമായും പ്രമേഹവും കൊളസ്ട്രോളും ടെസ്റ്റ് ചെയ്താൽ തന്നെ വലിയ കുറവ് ഇതിൽ കാണപ്പെടും. ശരീരഭാരം കുറയ്ക്കുക എന്ന രീതിയിലും ഈ പേരയില ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഗുണപ്രദമാകാറുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ ഇനിമുതൽ ചായക്ക് പകരമായി പേരയില തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിക്കാം. ഇതിന്റെ ടേസ്റ്റ് ഇഷ്ടമില്ലാത്ത ആളുകളാണ് എങ്കിൽ ചൂടാറിയശേഷം ഇതിലേക്ക് അല്പം തേനും കൂടി ചേർത്ത് മിക്സ് ചെയ്യാം.
നിങ്ങളുടെ മുഖത്തുണ്ടാകുന്ന മുഖക്കുരുവും മറ്റും മാറ്റുന്നതിനും അല്പം തൈരിലേക്ക് പേരയില ചേർത്ത് പേസ്റ്റ് രൂപമാക്കി അരച്ചെടുത്ത്, മുഖത്ത് പുരട്ടുന്നതിന് മുൻപ് ഇതിലേക്ക് രണ്ട് വിറ്റമിൻ ഈ ക്യാപ്സുകളും കൂടി പൊട്ടിച്ചൊഴിക്കണം. ഇങ്ങനെ സ്ഥിരമായി മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കാൻ സഹായിക്കും. തലയിലെ താരൻ പ്രശ്നങ്ങൾ ഇല്ലാതാക്കാനും പേരയില തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകാം.