നിങ്ങളുടെ കുടലുകളും വയറും ദഹനവും എല്ലാം ഇനി ക്ലീൻ ആകും.

ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത ആളുകൾ വളരെ കുറവാണ് എന്നുതന്നെ പറയാനാകും. പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള കട്ടിയായ ആഹാരങ്ങളും മറ്റ് ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള ദഹന ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം.

   

ഇത്തരത്തിൽ നിങ്ങളുടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ വളരെ പ്രധാനമായും വയറുവേദന മലബന്ധം വയറിളക്കം ചിലർക്ക് ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ നെഞ്ചെരുവിൽ എന്നിവയെല്ലാം ആണ്. അതുകൊണ്ടുതന്നെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ദിവസവും മൂന്നു ലിറ്റർ വെള്ളം നിർബന്ധമായും ഒരു വ്യക്തി കുടിച്ചിരിക്കണം. ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് കൊണ്ട് ദഹനം വളരെ പെട്ടെന്ന് നടക്കുന്നതിനും.

ശരീരത്തിൽ എപ്പോഴും ഒരു ജലാംശം നിലനിൽക്കുന്നതിനും സഹായകമാണ്. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നത് മൂലവും ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നത് കൊണ്ട് പെട്ടെന്ന് ഭക്ഷണം ദഹിക്കുകയും ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനത്തെ ഒരു പരിധി വരെ തടയാനും സാധിക്കും. നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിന് വേണ്ടി പ്രൊ ബയോട്ടിക്കുകൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇന്നത്തെ നമ്മുടെ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം ഉണ്ടാകുന്നതിനെ കൂടുതലും കാരണമാകുന്നത്. അതുകൊണ്ടുതന്നെ ജീവിതശൈലിയും ഭക്ഷണക്രമീകരണവും വ്യായാമ ശീലവും ഒരു ആരോഗ്യപ്രദമായ രീതിയിലേക്ക് മാറ്റുക എന്നത് നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക എന്ന കാര്യത്തിനും ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തത് അസിഡിറ്റിക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *