നമ്മുടെയെല്ലാം ശരീരത്തിൽ ഏറ്റവും അധികം പ്രാധാന്യം വഹിക്കുന്ന അവയവങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കിഡ്നി. നമ്മുടെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ കിഡ്നിക്കുള്ള പങ്ക് വളരെ വലുതാണ്. ശരീരത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി ഒരു പയർ വിത്തിന്റെ ആകൃതിയിലാണ് കിഡ്നി സ്ഥിതി ചെയ്യുന്നത്. എന്നാൽ രണ്ടെണ്ണം ഉണ്ട് എന്നതുകൊണ്ട്.
തന്നെ കിഡ്നിയുടെ തകരാറും പെട്ടെന്നൊന്നും പുറത്തേക്ക് പ്രകടമാകില്ല. ഏകദേശം ഒരു കിഡ്നിയുടെ ആരോഗ്യം പൂർണമായും ക്ഷണിച്ചു കഴിയുമ്പോഴാണ് ലക്ഷണങ്ങൾ പുറത്തേക്ക് കണ്ടു തുടങ്ങുന്നത്. കിഡ്നിയുടെ തകരാറുകൊണ്ട് ഏറ്റവും അധികം നിങ്ങൾക്ക് ലക്ഷണങ്ങൾ കാണാൻ ആകുന്നത് മൂത്രത്തിലൂടെ തന്നെയാണ്. കാരണം കിഡ്നി ചെയ്യുന്ന പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് .
മൂത്രം ശരീരത്തിൽ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകൾ മൂലം മൂത്രത്തിന്റെ അളവിലും നിറത്തിലും വ്യത്യാസം കാണാം. ഫ്ലഷ് അടിച്ചാൽ പോലും പോകാത്ത രീതിയിലുള്ള പത മൂത്രത്തിൽ ഉണ്ടാകുന്നതും ഈ കിഡ്നി രോഗത്തിന്റെ ഭാഗമാണ്. ശരീരത്തിലെ എല്ലാ തരത്തിലുള്ള അനാവശ്യ പദാർത്ഥങ്ങളെയും ദഹിപ്പിച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു അരിപ്പ എന്ന രീതിയിലാണ് കിഡ്നി പ്രവർത്തിക്കുന്നത്.
കിഡ്നിക്ക് ഉണ്ടാകുന്ന ചെറിയ തകരാറുകൾ പോലും ഈ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന് ദ്വാരം വർധിക്കാൻ ഇടയാക്കുകയും ഇതിലൂടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പോലും ചോർന്നുപോകുന്ന അവസ്ഥ ഉണ്ടാകും. ഇതാണ് മൂത്രത്തിൽ പ്രോട്ടീൻ അമിതമായി ചോർന്നുപോയി പത രൂപപ്പെടാൻ ഉള്ള കാരണം. ശരീരത്തിന്റെ ഭാരം പൂർണമായും താങ്ങി നിർത്തുന്നത് കാലുകളാണ് എന്നതുകൊണ്ട് തന്നെ അവയവങ്ങൾക്ക് ഉണ്ടാകുന്ന തകരാറ് ഏറ്റവും അധികം ബാധിക്കുന്നത് കാലുകളെയാണ്.