ഏറ്റവുമധികം ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴവർഗങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. പ്രത്യേകിച്ച് കേരളത്തിൽ നേന്ത്രപ്പഴത്തിന് വലിയ പ്രാധാന്യമുണ്ട്. പഴത്തിന് മാത്രമല്ല ഇതിന്റെ ഇലക്കും ഒരു വലിയ സ്ഥാനം തന്നെയുണ്ട്. ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ചെറിയ കുട്ടികൾക്ക് ഭക്ഷണം ആയി നേന്ത്രപ്പഴത്തിന്റെ ഉണക്കിപ്പൊടിച്ച പൊടി ഉപയോഗിക്കുന്നത് കേരളത്തിൽ പണ്ടുമുതലേ ശീലിച്ചു വരുന്ന ഒരു സമ്പ്രദായമാണ്.
ഒരു ഭക്ഷണം എന്നതിലുപരിയായി ശരീരത്തിന് ആരോഗ്യശേഷി വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും നേന്ത്രപ്പഴം ഒരു ഉപകാരിയാണ്. എല്ലുകൾക്ക് ആവശ്യമായ കാഴ്ചയും പൊട്ടാസ്യം എന്നിവയെല്ലാം നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുതിർന്നവർക്കും ചെറിയ കുട്ടികൾക്കും ഈ പഴം ദിവസവും ഒരെണ്ണം വീതം ഉപയോഗിക്കാം. അനീമിയ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് എങ്കിലും ഒരു നേന്ത്രപ്പഴം ദിവസവും കഴിക്കുന്നത് ഉപകാരമായിരിക്കും.
ശരീരത്തിന് അകത്തു മാത്രമല്ല ശരീരത്തിന് പുറത്തും നേന്ത്രപ്പഴം ഒരു ഉപകാരിയാണ്. സൗന്ദര്യവർദ്ധന വസ്തുക്കളെപ്പോലെ തന്നെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മുഖത്ത് നേന്ത്രപ്പഴവും. ശരീരത്തിൽ എവിടെയെങ്കിലും പൊള്ളൽ ഉണ്ടാകുമ്പോൾ ആ ഭാഗത്ത് നേന്ത്രപ്പഴം അരച്ച് പുരട്ടുന്നത് പൊള്ളലിന്റെ കാടിന്യം കുറയ്ക്കാൻ സഹായിക്കും. ചർമ്മ സംബന്ധമായ പല രോഗങ്ങൾക്കും മരുന്നായി നേന്ത്രപ്പഴം ഉപയോഗിക്കാം. തലച്ചോറിന്റെ വളർച്ചയ്ക്കും നേന്ത്രപ്പഴം സ്ഥിരമായി കഴിക്കാം.
ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നേന്ത്രപ്പഴം പച്ചയ്ക്കും പുഴുങ്ങിയും ഉപയോഗിക്കാം. ശരീരത്തിന് നല്ല ഒരു എനർജി നൽകാൻ നേന്ത്രപ്പഴം ദിവസവും ഒരെണ്ണം വീതം കഴിക്കാം. പ്രമേഹ രോഗിയാണ് എങ്കിൽ കൂടിയും അധികം പഴുക്കാത്ത നേന്ത്രപ്പഴം നിങ്ങൾക്കും ശീലമാക്കാം. അമിതമായ വിശപ്പിന്റെ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ നേന്ത്രപ്പഴം ഒരെണ്ണം കഴിക്കുന്നത് കൊണ്ട് വിശപ്പ് ശമിക്കാനും പിന്നീട് പെട്ടെന്ന് വിശക്കാതിരിക്കാനും സഹായിക്കും.