നാം വീടുകളിൽ എല്ലാ കറികളിലും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് സബോള. സബോള ഇല്ലാത്ത കറികൾ ചിന്തിക്കാൻ കഴിയില്ല എന്നാണ് പറയപ്പെടുന്നത്. സബോളയുടെ തന്നെ ചെറിയൊരു രൂപമാണ് ചുവന്നുള്ളിയായി ഉപയോഗിക്കുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറി കൂടിയാണ് ഇത് എന്നതുകൊണ്ട് തന്നെ കഴിക്കുന്നത് കൊണ്ട് വലിയ പ്രയോജനങ്ങൾ ലഭിക്കുന്നു.
പ്രധാനമായും ഉപയോഗിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സബോളയുടെ തൊലിക്ക് പുറമേ കാണുന്ന കറുത്ത നിറത്തിലുള്ള പാടുകൾ ചിലപ്പോഴൊക്കെ അധികമായി കാണപ്പെടാറുണ്ട്. അഫ്ലോ ടോക്സിൻ എന്ന ഒരു ഫംഗസ് ആണ് ഇത്. യഥാർത്ഥത്തിൽ സബോളയുടെ പുറമേ കാണുന്ന ഈ കറുത്ത നിറത്തിലുള്ള പാടുകളിൽ അല്പം പോലും നിങ്ങളുടെ വയറിനകത്തേക്ക് ഒരുപാട് തരത്തിലുള്ള.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഒരു ഫംഗസ് ആണ് എന്നതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അധികവും കാണപ്പെടാറുള്ളത്. ക്യാൻസറിന് പോലും ഇത് കാരണമാകാം എന്നതുകൊണ്ട് പരമാവധി വൃത്തിയായി തന്നെ സബോള ഉപയോഗിക്കുക. സവാള ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ പുറമേയുള്ള തൊലി മാത്രമല്ല അകത്തുള്ള കട്ടിയുള്ള തൊലികളുടെ പുറമേയുള്ള ഒരു പാളി കൂടി.
പൊളിച്ചു കളഞ്ഞതിനുശേഷം എടുക്കാം. എപ്പോഴും നല്ല വൃത്തിയായി കഴുകിയെടുത്ത ശേഷം മാത്രം സബോള ഉപയോഗിക്കാം. സബോള കഴുകി വൃത്തിയാക്കി ചൊറുക്കയിലിട്ട് ഉപയോഗിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാണ്. മാംസാഹാരങ്ങളിൽ സബോള പച്ചയായി തന്നെ ഏറ്റവും അവസാനം കഴിക്കുന്നതും ഒരു പരിധിവരെ ശരീരത്തിന് ഗുണം ചെയ്യും. ഇത്രയേറെ ഗുണങ്ങളുള്ള സബോളയെ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കാം.