പല നക്ഷത്രങ്ങളുണ്ട് എങ്കിലും ഇവയിൽ ചുരുക്കം ചില നക്ഷത്രക്കാർക്ക് ജന്മനാ തന്നെ മനസമാധാനം എന്തെന്ന് അറിയാത്ത ഒരു അവസ്ഥ ഉണ്ടാകാം. ഇവരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമനുസരിച്ച് ഇവരുടെ ജീവിതത്തിൽ ഒരിക്കലും ഇവർക്ക് മനസ്സമാധാനം ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകും. ജീവിത സാഹചര്യങ്ങൾ എപ്പോഴും ഇവരെ സമാധാനക്കേടിന് ഇടയാക്കി കൊണ്ടിരിക്കും.
പ്രധാനമായും 9 നക്ഷത്രക്കാർക്ക് ആണ് ഇത്തരത്തിലുള്ള മനസ്സമാധാനക്കേട് ജീവിതത്തിൽ ഉണ്ടാകുന്നത്. ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ജീവിതത്തിൽ തുടർച്ചയായി അനുഭവപ്പെടാം. ഭാര്യ ഭർതൃ ബന്ധത്തിലും ഈ അസ്വസ്ഥതകൾ പ്രകടമാകും. ചതയം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും എപ്പോഴും മനസ്സിൽ ഏതൊരു കാര്യത്തെക്കുറിച്ചും ടെൻഷനും വിഷമങ്ങളും.
അനുഭവപ്പെടും. ചെറിയ കാര്യമാണെങ്കിൽ പോലും സമാധാനത്തോടുകൂടി ഇവർക്ക് ഇരിക്കാൻ സാധിക്കില്ല. അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും എല്ലാം ചെയ്തെങ്കിലും ഒന്ന് പൂർത്തിയായില്ല എന്ന് തോന്നൽ മനസ്സിൽ ഉണ്ടാകും. അതുകൊണ്ടുതന്നെ ഏതു കാര്യത്തിലും തൃപ്തിയില്ലാത്ത അവസ്ഥ അനുഭവപ്പെടും. തിരുവോണം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ഏതൊരു പ്രവർത്തിയെ കുറിച്ചും തീരുമാനമെടുക്കാനുള്ള ശേഷി കുറവായിരിക്കും. ഏത് പ്രവർത്തി ചെയ്യുന്നതിന് മുൻപ് ഇവർക്ക് ഒരു സ്റ്റാർട്ടിങ് ട്രബിൾ അനുഭവപ്പെടും.
തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എങ്കിൽ പലപ്പോഴും ഇവർ അർഹിക്കുന്ന അംഗീകാരങ്ങൾ ഇവർക്ക് ലഭിക്കാതെ പോകും. ഇത് അവരുടെ മനസ്സിൽ ഒരു വിങ്ങലായി നിലനിൽക്കും. എപ്പോഴും ഇതിനെക്കുറിച്ചുള്ള ഒരു വിഷമം ഇവരിൽ ഉളവാക്കും. മകയിരം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് അവരുടെ കുടുംബത്തിലെ മറ്റുള്ള ആളുകളെ കുറിച്ച് എപ്പോഴും മനസ്സിൽ ആവലാതികൾ ആയിരിക്കും. രോഹിണി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും അവരുടെ ചുറ്റുമുള്ള ആളുകളിൽ നിന്നും നന്ദി വാക്ക് കേൾക്കാതെ വരുമ്പോൾ വിഷമങ്ങൾ അനുഭവപ്പെടും.