ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും അവർക്ക് അനുയോജ്യമായ പുഷ്പങ്ങളും പറയുന്നുണ്ട്. ഈ പുഷ്പങ്ങൾ ഇവരുടെ വീട്ടിൽ വളർത്തുകയോ ദേവന് സമർപ്പിച്ച പ്രവർത്തിക്കുകയോ ചെയ്താൽ തീർച്ചയായും ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ ഏറ്റവും ആദ്യത്തെ അശ്വതി നക്ഷത്രത്തിന് അനുയോജ്യമായ പുഷ്പിച്ച് പൂക്കളാണ്.
ഭരണി നക്ഷത്രത്തിന് ജനിച്ചവർക്കും തെച്ചിപ്പൂക്കൾ തന്നെയാണ് കൂടുതൽ അനുയോജ്യം. എല്ലാ ക്ഷേത്രങ്ങളിലും പൂജയ്ക്ക് വേണ്ടി തെച്ചിപ്പൂക്കൾ ഉപയോഗിക്കാറുണ്ട് അതുകൊണ്ടുതന്നെ ഒരുപാട് അനുഗ്രഹമുള്ള പുഷ്പങ്ങളാണ് ഇവ. കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് മന്ദാരപ്പൂക്കൾ ആണ് അനുയോജ്യം. രോഹിണി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് അനുയോജ്യമായത് പ്രശ്നം കൃഷ്ണ കുടീരം ആണ്.
മകയിരം നക്ഷത്ര ജനിച്ചവർക്ക് ജമന്തി പൂക്കൾ ആണ് അനുയോജ്യം. പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ പുഷ്പം മഞ്ഞ. തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് നമ്പ്യാർവട്ടമാണ് അവരുടെ നക്ഷത്ര പുഷ്പം. ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് രാജമല്ലി പുഷ്പങ്ങൾ. പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് അനുയോജ്യമായത് പിച്ചി പൂക്കൾ. മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് താമരപ്പൂക്കൾ നട്ടുവളർത്താം. പൂരം നക്ഷത്രക്കാരുടെത് ശിവൻ അരുളി പൂക്കളാണ്.
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർക്ക് അനുയോജ്യമായത് കനകാംബര പൂക്കളാണ്. അതേസമയം അത്തം നക്ഷത്രക്കാർക്ക് മുക്കുറ്റി പൂക്കളും അനുയോജ്യമാണ്. ചിത്തിര നക്ഷത്രക്കാർക്ക് ചെണ്ടുമല്ലി പൂക്കൾ വീട്ടിൽ നട്ടുവളർത്താം. ചോതി നക്ഷത്രത്തിൽ ജനിച്ചവരാണ് എങ്കിൽ നിത്യകല്യാണിയും വളർത്താം. വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് ചെമ്പരത്തി പൂക്കൾ ആണ് അനുയോജ്യം. അനിഴം നക്ഷത്രത്തിൽ ജനിച്ച ആളുകൾ വീടിന്റെ മുൻവശത്ത് മുല്ലപ്പൂക്കൾ നട്ടു വളർത്തുക. തൃക്കേട്ട നക്ഷത്രക്കാർക്ക് പിച്ചകപ്പൂക്കളും വളർത്താം.