നിങ്ങളുടെ വീട്ടിലും ക്ലോക്ക് ഈ ഭാഗത്താണോ ഇരിക്കുന്നത്. ഇതു മതി നിങ്ങളുടെ വീട് നശിക്കാൻ.

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യമുള്ള ഒരു കാര്യമാണ് സമയം. വീടുകളിൽ എല്ലാം സമയം നോക്കുന്നതിനു വേണ്ടി ക്ലോക്കുകൾ സൂക്ഷിക്കുന്ന ശീലവും നമുക്കുണ്ട്. എന്നാൽ ഇത്തരത്തിൽ ക്ലോക്കുകൾ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചില്ല എങ്കിൽ തീർച്ചയായും ഇത് സർവ്വനാശത്തിന് ഇടയാക്കും. ഇങ്ങനെ ക്ലോക്ക് സൂക്ഷിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

   

നിങ്ങളുടെ വീടിന്റെ കിടപ്പുമുറിയിലാണ് ക്ലോക്ക് ഇരിക്കുന്നത് എങ്കിൽ കിടക്കുന്നതിന്റെ പ്രതിബിംബം അതിൽ വരുന്ന രീതിയിൽ ഒരിക്കലും ആകരുത്. പ്രവർത്തനരഹിതമായ ക്ലോക്കുകൾ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം, അല്ലെങ്കിൽ ഇവ ബാറ്ററി ഇട്ട് ഉപയോഗിക്കുക. ഉപയോഗശൂന്യമായ ക്ലോക്കുകൾ സൂക്ഷിച്ചു വയ്ക്കുന്നത് സർവ്വനാശത്തിന് ഇടയാക്കും.

ചിന്നൽ വീണ രീതിയിലുള്ള ക്ലോക്കുകൾ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ വീട്ടിൽ കൃത്യമായ രണ്ട് സ്ഥാനങ്ങളാണ് ക്ലോക്ക് വയ്ക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. വീടിന്റെ കിഴക്ക് ഭാഗത്തുള്ള ഭിത്തിയിൽ പടിഞ്ഞാറോട്ട് ദർശനമായി ക്ലോക്ക് സ്ഥാപിക്കാം. ക്ലോക്ക് സ്ഥാപിക്കാനുള്ള മറ്റൊരു സ്ഥാനം എന്നത് വടക്കുഭാഗത്ത് ഭിത്തിയിൽ തെക്ക് ഭാഗത്തേക്ക് ദർശനമായി വരുന്ന രീതിയിൽ ആയിരിക്കണം.

ഈ രണ്ടു ഭാഗങ്ങൾ ഒഴികെ മറ്റുള്ള ഭാഗങ്ങളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് അത്ര അനുയോജ്യമല്ല. നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരുമ്പോൾ പ്രധാന വാതിലിന്റെ നേരെ വിപരീതമായി ക്ലോക്ക് കാണുന്നത് നാശത്തിന് ഇടയാക്കും. പൊടിപിടിച്ചത് മാറാല പിടിച്ചത് ആയ രീതിയിൽ ക്ലോക്കുകൾ വീട്ടിൽ ഉണ്ടാകുന്നതും ഐശ്വര്യകേടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ ക്ലോക്ക് ഉപയോഗിക്കുമ്പോൾ അത് എപ്പോഴും വൃത്തിയായി തന്നെ ഉപയോഗിക്കുക. വീട്ടിൽ നാശങ്ങൾ ഉണ്ടാക്കാൻ ഈ ക്ലോക്ക് മാത്രം മതി എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *