അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ആയി ആരെങ്കിലും ഉണ്ട് എന്ന് വിചാരിക്കാൻ ആവില്ല. കാരണം അത്രത്തോളം ഗ്യാസ്ട്രബിൾ, നെഞ്ചരിച്ചിൽ,ആസിഡിറ്റി, പുളിച്ചു തികട്ടൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ആളുകളിൽ കാണപ്പെടുന്നു. പ്രധാനമായും ഒരുപാട് സമയം നിർത്താതെയുള്ള വരണ്ട ചുമ ഉണ്ടാകുമ്പോൾ ഇത് ശ്വാസകോശ സംബന്ധമായ അലർജി പ്രശ്നമാണ് എന്ന് ചിന്തിക്കാൻ ആകില്ല. കാരണം വലിയ തോതിലുള്ള അസിഡിറ്റിയുടെ ഭാഗമായും ഇത്തരത്തിലുള്ള വരണ്ട ചുമ ഉണ്ടാകാറുണ്ട്.
മലബന്ധം വയറിളക്കം എന്നിവയും ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഭാഗമായി കാണപ്പെടും. മിക്കവാറും ആളുകൾക്കും രണ്ടോ ദിവസം മൂന്നോ ദിവസത്തേക്ക് പോലും മലബന്ധം നീണ്ടുനിൽക്കുന്നതായി ഇതിന്റെ ഭാഗമായി കാണപ്പെടും. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനായി ശരീരത്തിൽ ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ഒരു ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. എന്നാൽ ഈ ആസിഡിന്റെ പ്രവർത്തനം കൂടുന്നതും കുറയുന്നതും ശരീരത്തിൽ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
പ്രധാനമായും ഇത്തരത്തിലുള്ള അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെയാണ് ഉത്തമം. അസിഡിറ്റി കൂടിയതുകൊണ്ടുള്ള ബുദ്ധിമുട്ടാണ് എങ്കിൽ നിങ്ങൾ തീർച്ചയായും വിറ്റമിൻ സി അടങ്ങിയ പുളിരസമുള്ള പഴവർഗങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് ശരീരത്തിന് ആരോഗ്യകരം. പ്രോട്ടീൻ അമിതമായുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. എന്നാൽ പൂർണ്ണമായും പ്രോട്ടീൻ ഒഴിവാക്കുന്നത് .
ശരീരത്തിൽ ഡെഫിഷ്യൻസി ഉണ്ടാക്കാൻ ഇടയാകും എന്നതുകൊണ്ട് ചെറിയ രീതിയിലുള്ള പ്രോട്ടീനുകൾ ഉൾപ്പെടുത്തുക. ഇതിനായി മീനോ ഇറച്ചിയോ ഗ്രിൽ ചെയ്ത് കഴിക്കുന്നത് ഉത്തമമായിരിക്കും. ഭക്ഷണത്തിൽ ധാരാളം ആയി തൈര് ഉൾപ്പെടുത്താം. ഇഞ്ചിനീരും തേനും സമം ചേർത്ത് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കും.