ഒരു മനുഷ്യ ശരീരത്തിലെ കൊളസ്ട്രോൾ പ്രമേഹം ബ്ലഡ് പ്രഷർ എന്നിവയെല്ലാം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീവിതശൈലി രോഗങ്ങളാണ്. സാധാരണയായി കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണ്. ഇത്തരത്തിൽ ഭയം ഉണ്ടാകാനുള്ള കാരണം ഈ അവസ്ഥയെ തുടർന്ന് ഉണ്ടാകാവുന്ന ചില രോഗാവസ്ഥകളാണ്. പ്രധാനമായും കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത് വഴിയായി രക്തക്കുഴലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കാനും ബ്ലോക്കുകൾ ഉണ്ടാക്കപ്പെടാനും കാരണമാകാറുണ്ട്.
ഈ സാഹചര്യങ്ങൾ ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകളും നിങ്ങൾക്ക് വരുത്തി വയ്ക്കാം. ജീവൻ പോലും അപഹരിക്കുന്ന ഇത്തരം രോഗാവസ്ഥകൾ നിങ്ങൾക്ക് വരാതിരിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ ജീവിതശൈലി കൂടുതൽ ആരോഗ്യകരമായി ക്രമപ്പെടുത്തണം. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ നിങ്ങളെ തേടി എത്താതിരിക്കാൻ വേണ്ടി തീർച്ചയായും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ഭക്ഷണക്രമീകരണവും വ്യായാമശീലവും വളർത്തിയെടുക്കണം.
നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും അനാവശ്യമായ ഉള്ള കൊഴുപ്പ് പരമാവധിയും ഒഴിവാക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ബീഫ് പോർക്ക് മട്ടൻ പോലുള്ള ചുവന്ന മാംസങ്ങൾ ഒഴിവാക്കാം. പകരം പെട്ടെന്ന് ദഹിക്കുന്നതും നല്ല കൊഴുപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുകയും ചെയ്യാം. കൊളസ്ട്രോള് എന്നാൽ ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോളും ഉണ്ട്. ഇവയിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണരീതികൾ ആണ് എങ്കിൽ ഇത് കൂടുതൽ ആരോഗ്യകരമായിരിക്കും.
വ്യായാമം സ്ഥിരമായി ചെയ്തുവഴി ശരീരത്തിലുള്ള കൊഴുപ്പ് മുഴുവൻ ഉരുകി പുറത്തുപോവുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾക്കും നിങ്ങളുടെ ജീവിതശൈലി നിയന്ത്രണത്തിലൂടെ ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു നയിക്കാം. ജീവനും ജീവിതവും അപഹരിക്കാൻ ഇടയാക്കുന്ന ഈ രോഗാവസ്ഥകളെ മറക്കാം.