ചെറിയ ചില രോഗങ്ങൾ വരുമ്പോഴേക്കും ഒരുപാട് മരുന്നുകൾ വാരി കഴിക്കുന്ന രീതിയാണ് ഇന്ന് മലയാളികൾക്ക് ഉള്ളത്. പ്രത്യേകിച്ച് ഇന്ത്യയിലെ മൊത്തം മരുന്നുകൾ കഴിക്കുന്ന രീതി വെച്ച് നോക്കുമ്പോൾ കേരളത്തിലാണ് കൂടുതൽ ആളുകൾ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും മരമാവും വാങ്ങി കഴിക്കുന്നത്.
ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരുപാട് മരുന്നുകൾ കഴിക്കുന്ന രീതി ഇന്ന് അത്ര അനുയോജ്യമല്ല. കാരണം ഈ മരുന്നുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന എഫക്ട് എന്ന് പറയുന്നത് വളരെ വലുതാണ്. നിങ്ങളുടെ മറ്റ് ആന്തരിക അവയവങ്ങളുടെ പോലും ശേഷി നഷ്ടപ്പെടുന്നതിന് ഇത്തരം മരുന്നുകളുടെ ഉപയോഗം കാരണമാകുന്നുണ്ട്.
ശരീരത്തിൽ ഉണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളുടെ എല്ലാം തന്നെ കാരണം നിങ്ങളുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. അതുകൊണ്ട് നിങ്ങളുടെ ജീവിതരീതിയിൽ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ തന്നെ പല രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ്. ചർമ്മ സംബന്ധമായ മിക്കവാറും പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാന കാരണം തൈറോയ്ഡ് പ്രശ്നങ്ങൾ ആയിരിക്കും. പ്രമേഹം, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവയ്ക്ക് എല്ലാം മരുന്ന് കഴിക്കുന്ന രീതിയും നമുക്ക് ഇനി മാറ്റി വെക്കാം.
നിങ്ങളുടെ ദിനം പ്രതിയുള്ള ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഒഴിവാക്കണമെന്ന് പറയുമ്പോഴും അരി ഭക്ഷണത്തിലൂടെ ലഭിക്കുമ്പോഴാണ് ബുദ്ധിമുട്ടുകൾ ആകുന്നത്. പകരം നാച്ചുറൽ ആയ വാഴക്കുമ്പ്, ഇലക്കറികൾ, പച്ചക്കറികൾ എന്നിവയിൽ നിന്നും ഇത് ലഭിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരമായിരിക്കും. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഏറ്റവും കുറഞ്ഞത് ഒരു ദിവസത്തിൽ അരമണിക്കൂർ നേരമെങ്കിലും വ്യായാമവും ചെയ്യാനായി മാറ്റിവയ്ക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല രീതിയിൽ തന്നെ ആരോഗ്യകരമായി മാറ്റങ്ങൾ ഉണ്ടാകും.