കഫക്കെട്ട് എന്ന പ്രശ്നം അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഈ കഫം നിങ്ങളുടെ നെഞ്ചിലും തലയിലും കെട്ടിക്കിടന്ന് പുറത്തു പോകാത്ത ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നത് അല്പം പ്രയാസം തന്നെയാണ്. ഇത്തരത്തിൽ നെഞ്ചിലും തലയിലും കെട്ടിക്കിടക്കുന്ന കഫം പൂർണമായും പുറത്തുപോകുന്ന ഞങ്ങൾക്ക് നിങ്ങളുടെ ചില പ്രത്യേക രീതിയിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കാം. പ്രധാനമായും ആവി പിടിക്കുക എന്നത് നല്ല ഒരു പരിഹാരമാർഗ്ഗം തന്നെയാണ്.
കാരണം ഇതിലൂടെ നെഞ്ചിലും തലയിലും ശരീരത്തിന്റെ പല ഭാഗത്തുമുള്ള കഫം ഉരുകി പുറത്തു പോകുന്നതിന് കാരണമാകും. എപ്പോഴും വെള്ളം കുടിക്കുന്ന സമയത്ത് ചെറു ചൂടുള്ള വെള്ളം കുടിക്കാനായി ശ്രമിക്കുക. നല്ലപോലെ വെയില് കൊണ്ട് വളരുന്ന ഇല ചെടികളിലെ ഇലകൾ പറിച്ചെടുത്ത് കറി ഉണ്ടാക്കി കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കും. ചുവന്നുള്ളി ക്യാപ്സിക്കം തക്കാളി ചെറി എന്നിവയെല്ലാം കറികളിൽ ധാരാളമായി ഉൾപ്പെടുത്താം.
വെളുത്തുള്ളിയും ഇഞ്ചിയും ധാരാളമായി കറികളിൽ ഉൾപ്പെടുത്തുക. ഫാൻ ഏസി എന്നിവയുടെ നേരിട്ട് മുഖത്തേക്ക് വരുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ഇത്തരത്തിൽ കഫക്കെട്ടിന് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് ശരീരം കുളിക്കാൻ ശ്രമിക്കാം. നിങ്ങളെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കഫം പിന്നീട് പുറത്തു പോകാതെ നിൽക്കുന്നതുകൊണ്ട് തന്നെ ന്യൂമോണിയ പോലുള്ള അവസ്ഥകൾ ഉണ്ടാക്കാനുള്ള സാധ്യതകളുണ്ട്.
പ്രായമായ ആളുകളെക്കാൾ ഉപരിയായി ചെറിയ കുട്ടികളാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പ്രായമായവർ ചെയ്യുന്നതുപോലെ ചുമച്ച് തുപ്പിക്കളയാൻ ഇവർക്ക് അറിവില്ലാത്തതുകൊണ്ടാണ് ഈ കഫക്കെട്ട് കൂടുതൽ പ്രയാസങ്ങൾക്ക് കാരണമാകുന്നത്. പാലും പാലുൽപന്നങ്ങളും ഉപേക്ഷിക്കുന്നതാണ് ഇത്തരം ബുദ്ധിമുട്ടുള്ളപ്പോൾ നല്ലത്.