മുടിയുടെ തിക്ക്നസ് കൂടുന്തോറും മുടിയിൽ ഉള്ള താരൻ ഈര് പേൻ എന്നിവയുടെ ശല്യവും കൂടിവരുന്നത് കാണാറുണ്ട്. നിങ്ങളുടെ തലമുടിയിൽ ഇത്തരത്തിലുള്ള പേനും ഈരും വന്ന് ശല്യമായ അവസ്ഥ ഉണ്ടോ. കാരണം ഇനി നിങ്ങളെ ശല്യപ്പെടുത്താത്ത രീദിയിൽ നിങ്ങൾക്കും സുഖമായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പ്രതിവിധി പരിചയപ്പെടാം. ചെറിയ കുട്ടികളാണ്, സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ്.
എങ്കിലും ഇത്തരത്തിൽ പേൻ ശല്യം കൊണ്ട് അവർക്ക് പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ശ്രദ്ധയും മനസ്സമാധാനവും കെടുത്തുന്ന രീതിയിൽ പേനും ഈരും തലയിൽ നിറഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങൾക്കും വളരെ എളുപ്പം ഈ മാർഗം ചെയ്ത് ഇതിനെയെല്ലാം തുരത്തിയോടിക്കാം. ചിലവ് കുറഞ്ഞ മാർഗത്തിലൂടെ നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ .
ഈ കാര്യം ചെയ്യാം. പ്രധാനമായും ചെറുനാരങ്ങ നീര് ആണ് ഇതിന് ആവശ്യമായി വരുന്ന വസ്തു. ഇതിലേക്ക് ഒന്നോ രണ്ടോ കർപ്പൂരം പൊടിച്ചതും കൂടി ചേർത്ത് യോജിപ്പിക്കാം. ഒരു ടീസ്പൂൺ അളവിൽ ആപ്പിൾ സിഡർ വിനിഗറും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. നിങ്ങൾക്ക് മുടി കൂടുതലുള്ള ആളുകളാണ് എങ്കിൽ അതിനനുസരിച്ച് സാധനങ്ങളുടെ അളവിലും വർദ്ധനവ് ഉണ്ടാക്കാം.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ തലമുടിയിൽ ഇവ മൂന്നും ലയിപ്പിച്ച് നല്ലപോലെ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുക വഴി നിങ്ങളുടെ തലയിലുള്ള താരനും ഈരും പേനും എല്ലാം പൂർണ്ണമായും ഇല്ലാതാകും. ചെറുനാരങ്ങ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് കരുതുന്നവരും ഉണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ അളവിൽ നിങ്ങൾക്ക് വ്യത്യാസം വരുത്താം ആഴ്ചയിൽ ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ മതിയാകും.