പ്രായമേറും തോറും വെളുത്തു വരുന്ന തലമുടികളിൽ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരുപാട് ആളുകൾ പ്രയാസപ്പെടാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ മുടി നരയ്ക്കുന്നത് നിങ്ങളുടെ പ്രായം വർദ്ധിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ്. നിങ്ങൾക്ക് ഇങ്ങനെ മുടി നരയ്ക്കുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നു എങ്കിൽ ഇതിനു വേണ്ടി ഹെയർ ഡൈ ഉപയോഗിക്കുന്ന ആളുകളുണ്ട്.
എന്നാൽ മാർക്കറ്റുകളിൽ നിന്നും മേടിക്കുന്ന ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ തലയോട്ടിയിൽ ചൊറിച്ചിലും മുടികൊഴിച്ചിലും ചർമ്മത്തിലേക്ക് പോലും ചുവന്ന തടിപ്പുകൾ ഉണ്ടാകുന്നതിനെ സാധ്യതയുണ്ട്. നിങ്ങൾക്ക് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളൊന്നും ഇല്ലാതെ വീട്ടിൽ തന്നെ മുടി കറുപ്പിക്കാം. ഇങ്ങനെയുള്ള ഒരു നല്ല ഹെയർ ഡൈ നാച്ചുറലായി വീട്ടിൽ തയ്യാറാക്കി എടുക്കാം.
ഇതിനായി ചെമ്പരത്തി പൂക്കളം കറിവേപ്പിലയും ആണ് ആവശ്യം. ഒരു കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ശേഷം ഒരു ഇരുമ്പ് ചട്ടിയിലിട്ട് അല്പം ഒന്ന് വറുത്തെടുക്കുക. ഇത് കറുത്ത നിറമാകുന്നതിനു മുൻപേ തന്നെ പാത്രത്തിൽ നിന്നും മാറ്റാം. ശേഷം ഒരു മിക്സി ജാറിലേക്ക് ഒരു പിടിയോളം വരുന്ന ചെമ്പരത്തിപ്പൂക്കളുടെ ഇതളുകൾ പറിച്ചത് ഇട്ടുകൊടുക്കുക വെള്ളം ചേർക്കാതെ അരയ്ക്കാൻ സാധിക്കുമെങ്കിൽ ഇതാണ് ഉത്തമം.
അല്ലെങ്കിൽ ചായ തിളപ്പിച്ച വെള്ളം ഇതിലേക്ക് ചേർക്കുന്നത് നന്നായിരിക്കും. അല്പം ഹെന്ന പൗഡർ ഒരു ഇരുമ്പ് ചട്ടിയിൽ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് കറിവേപ്പില ഉണക്കിയത് പൊടിച്ചതും കൂടി ചേർക്കാം. ഇത് നല്ലപോലെ ചെമ്പരത്തി പൂക്കളുടെ ജ്യൂസ് ഒഴിച്ച് കൊടുക്കാം. തലേദിവസം തയ്യാറാക്കി വെച്ച ഈ മിക്സ് ഉപയോഗിച്ച് ഒരു ബ്രഷിലൂടെ നിങ്ങൾക്ക് തലമുടി കറുപ്പിക്കാം. ചെമ്പരത്തിയുടെ ഈ ജ്യൂസ് ഒരു സ്പ്രേ ബോടിലിൽ ആക്കി തലമുടിയിൽ ഇടയ്ക്കിടെ അടിച്ചു കൊടുക്കുന്നത് മുടി വളർച്ചയ്ക്ക് സഹായിക്കും.