നമുക്ക് ചുറ്റും ഒരുപാട് മരങ്ങളും ചെടികളും ഇലകളും ഉണ്ട്. ഇവയ്ക്കെല്ലാം ഒരുപാട് ആരോഗ്യ ഗുണങ്ങളും ഉണ്ട്. നിങ്ങളുടെ ശരീരത്തിൽ വലിയ ആരോഗ്യപരമായ പ്രശ്നങ്ങളെല്ലാം നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ഈ ഇലകളും ചെടികളും ഉപയോഗിക്കാം. പ്രത്യേകിച്ചും വെറുതെ വിൽക്കുന്ന പേര ഇലയുടെ ഗുണങ്ങൾ നാം അറിയാത്തതുകൊണ്ടാണ് ഉപയോഗിക്കാത്തത്.
യഥാർത്ഥത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു ഇലയാണ് പേര. പ്രമേഹമുള്ള വ്യക്തികൾക്ക് മിക്കവാറും തന്നെ കൊളസ്ട്രോളും ഒപ്പം തന്നെ ഉണ്ടാകും. ഇത്തരത്തിലുള്ള കൊളസ്ട്രോള് നിയന്ത്രിക്കുന്നതിനും വളരെ വലിയതോതിൽ കുറയ്ക്കുന്നതിനും നേരെയില ദിവസവും നിങ്ങൾക്ക് ഉപയോഗിക്കാം.
അഞ്ച് ഗ്ലാസ് വെള്ളത്തിലേക്ക് അഞ്ച് പേരയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇട്ട് നല്ലപോലെ വെട്ടി തിളപ്പിക്കുക. ഇത് തിളപ്പിച്ച് മൂന്ന് ഗ്ലാസ് വെള്ളമാക്കി കുറയ്ക്കുക. ശേഷം ദിവസവും വെറും വയറ്റിൽ ഇത് ചെറു ചൂടോടെ തന്നെ കുടിക്കുന്നത് വലിയതോതിൽ കൊളസ്ട്രോളിനെയും പ്രമേഹത്തിനെയും നിയന്ത്രിക്കാൻ സഹായിക്കും. താരൻ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ കുളിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് ഒരു പാത്രത്തിൽ അല്പം പേരയില തിളപ്പിച്ച വെള്ളം ചേർക്കുകയാണ് .
എങ്കിൽ പെട്ടെന്ന് തന്നെ താരൻ പ്രശ്നങ്ങളെ നിയന്ത്രിക്കാം. വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഒരുപാട് മരുന്നുകൾ ഉപയോഗിക്കുന്നതായി കാണാറുണ്ട്. എന്നാൽ അല്പം പേരയുടെ കൂമ്പിലയും ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുത്ത്, ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ചേർത്ത് വായിൽ പുരട്ടുകയോ കഴിക്കുകയോ ചെയ്യുന്നത് വായ്പുണ്ണ് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.