ഇത് ചെയ്താൽ പിന്നെ മുടി വെട്ടി നിങ്ങൾ തോൽക്കും

പല കാരണങ്ങൾ കൊണ്ടും മുടിവളർച്ച നഷ്ടപ്പെടുന്നതും ആരോഗ്യമില്ലാത്ത മുടി ഉണ്ടാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പ്രധാനമായും നിങ്ങളുടെ തലമുടിയെ ബാധിക്കുന്ന ഇത്തരത്തിലുള്ള അവസ്ഥകളെ മറികടക്കുന്നതും മുടിക്ക് കൂടുതൽ ആരോഗ്യവും നീളവും നൽകുന്നതിന് വേണ്ടിയും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു നല്ല പാക്ക് ആണ് പരിചയപ്പെടുത്തുന്നത്.

   

തലമുടി ആരോഗ്യത്തോടുകൂടി വളരുന്ന മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് കഞ്ഞിവെള്ളം. പണ്ടുകാലങ്ങളിൽ എല്ലാം ആളുകൾ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്ന രീതി കണ്ടിരുന്നു. ഇത് തലമുടിയുടെ ആരോഗ്യത്തിന് വളരെയധികം ഫലപ്രദമായ ഒന്നാണ് എന്നതുകൊണ്ടാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങളുടെ മുടിയുടെ ഉൾക്കരുത്തിനുവേണ്ടി ഏറ്റവും ഉചിതമായി ഉപയോഗിക്കാവുന്ന നല്ല ഒരു പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ഒരു ചെറിയ പാത്രത്തിൽ അല്പം കഞ്ഞിവെള്ളം എടുക്കുക. തലേ ദിവസത്തെ കട്ടിയുള്ള കഞ്ഞിവെള്ളമാണ് എങ്കിൽ കൂടുതൽ ഗുണം ലഭിക്കും. ഇതിലേക്ക് ഒരു പിടിയോളം കറിവേപ്പില നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇട്ടു കൊടുക്കാം. ഒരു ചെറിയ തണ്ട് കറ്റാർവാഴക്കൂടി ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ ഫലം കിട്ടും. ഇവ മൂന്നും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കുക

. നിങ്ങൾ തല കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ ആയി തലയിൽ ഇത് നല്ലപോലെ തേച്ച് മസാജ് ചെയ്തു മുടിയിഴകളിലും പിടിപ്പിക്കുക. പിന്നീട് കുളിക്കുമ്പോൾ ഷാംപൂവ് സോപ്പ് ഉപയോഗിക്കാതെ പയറുപൊടി താളി പോലുള്ളവ ഉപയോഗിച്ച് കുളിക്കുകയാണ് എങ്കിൽ കൂടുതൽ ഗുണം കിട്ടും. ഇനി നിങ്ങൾക്കും നിങ്ങളുടെ മുടിയുടെ വളർച്ചകൊണ്ട് മുടി വെട്ടി തോൽക്കാനേ സമയം ഉണ്ടാകു. തുടർന്ന് വീഡിയോ മുഴുവനായി കാണാം.