മുഖ ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മം കൂടുതൽ അഴകുള്ളതാക്കുന്നതിനും ഒരുപാട് പണം ചെലവഴിക്കാൻ മടിയില്ലാത്ത ആളുകളാണ് ഇന്ന് പല മലയാളികളും. എന്നാൽ നിങ്ങളുടെ മുഖത്ത് ഇത്തരത്തിൽ ചർമം നിലനിർത്തുന്നതിനു വേണ്ടി നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില ഫേസ് പാക്കുകൾ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് സൈഡ് എഫക്ട് ഉണ്ടാകില്ല എന്നതും റിസൾട്ട് കൂടുതൽ സന്തോഷം നൽകുന്നതാകും എന്നതും ആണ് വലിയ പ്രത്യേകത.
നിങ്ങളുടെ മുഖചർമ്മം വർദ്ധിപ്പിക്കാനായി നിങ്ങൾക്ക് മുഖത്ത് നല്ല കോശങ്ങൾ രൂപീകരിക്കുന്നതിന് വേണ്ട ഭക്ഷണപദാർത്ഥങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴയ കോശങ്ങൾ കൊഴിഞ്ഞ് അവിടെ പുതിയ കോശങ്ങൾ രൂപീകരിക്കപ്പെടുമ്പോഴാണ് കൂടുതൽ ഹെൽത്തും സൗന്ദര്യവും ഉണ്ടാകുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ചർമം കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടി ഭക്ഷണത്തിൽ നല്ലപോലെ ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവ ഉൾപ്പെടുത്താം. ദിവസവും രാവിലെ ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കുന്നത്.
ചർമ്മത്തിന് മാത്രമല്ല ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഈ എബിസി ജ്യൂസ് തയ്യാറാക്കുമ്പോൾ ബീറ്റ്റൂട്ട് താല്പര്യമില്ലാത്ത ആളുകളാണ് എങ്കിൽ ഇതിന്റെ അളവ് കുറച്ച് ചെറിയ ഒരു കഷണം ഇഞ്ചിയും അല്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് ജ്യൂസ് ഉണ്ടാക്കാം. ഇത് ഇവിടെയുണ്ട് ഇത് അരിച്ചെടുക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. നിങ്ങൾക്ക് മുഖത്ത് ഉപയോഗിക്കുന്നതിനായി നല്ല ഒരു ഫെയ്സ് പാക്കും വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു കഷണം അലോവേര ഒപ്പം ഒരു വിറ്റമിൻ ഈ ഓയിലും അല്പം ഓട്സ് പൊരിച്ചതും കൂടി ചേർത്ത് പാക്ക് ഉണ്ടാക്കാം.
ഇത് സാധിക്കാത്ത ആളുകളാണ് എങ്കിൽ പകരം ഒരു സ്പൂൺ രക്തചന്ദനത്തിന്റെ പൊടിയും ഒരു വിറ്റമിൻ ഈ ഓയിലും അല്പം ഗ്ലിസറും ചേർത്ത് ഉണ്ടാക്കുന്ന പാക്ക് മുഖത്ത് സ്ഥിരമായി ഉപയോഗിക്കാം. ദിവസവും രാത്രിയിൽ ഇത് നിങ്ങൾ മുഖത്ത് ഉപയോഗിച്ച് കിടന്നുറങ്ങി രാവിലെ കഴുകുകയാണ് എങ്കിൽ ഒരാഴ്ചകൊണ്ട് ചർമം കൂടുതൽ തിളങ്ങുകയും കുരുക്കളും പാടുകളും പോയി കിട്ടുകയും ചെയ്യും. രക്തചന്ദനം പൊടി അല്ലാതെ തന്നെ മരത്തിന്റെ കഷ്ണമായി വാങ്ങാൻ കിട്ടും. അത് വാങ്ങി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. ഇങ്ങനെ നിങ്ങൾക്ക് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാം.