തൊടുകുറിശാസ്ത്രപ്രകാരം പ്രത്യേകമായി ഇവിടെ നാല് തരത്തിലുള്ള ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഈ നാല് ചിത്രങ്ങളിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ചിത്രം നിങ്ങളുടെ മനസ്സിലെ ആഗ്രഹവും നിങ്ങളുടെ സ്വഭാവ സവിശേഷതയും കാണിക്കുന്നു. പ്രത്യേകമായി ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ സ്വന്തം കഴിവുകൊണ്ട് തന്നെ എല്ലാം നേടണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ ചിത്രം ഭസ്മമാണ്.
മിക്കവാറും ശിവക്ഷേത്രങ്ങളിൽ നിന്നും എല്ലാം ലഭിക്കുന്ന പ്രസാദം ഭസ്മം ആയിരിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവുകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണവും പ്രശസ്തിയും ആയിരിക്കും ഇവർക്ക് സന്തോഷം നൽകുക. രണ്ടാമതായി നൽകിയിരിക്കുന്ന പ്രസാദ ചിത്രം കുങ്കുമമാണ്. നിങ്ങൾ മനസ്സിൽ ഒരുപാട് ആഗ്രഹത്തോടെ തിരഞ്ഞെടുക്കുന്നത് കുങ്കുമമാണ് എങ്കിൽ ഏതു കാര്യത്തിനും ഒരുപാട് ചിന്തിച്ച് കൂട്ടുന്നവരായിരിക്കും. എല്ലാ സമയവും ചിന്തയിൽ ഇരിക്കുന്നവർ ആയിരിക്കും ഇവർ.
ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങളിലും ഇവർ ചെന്നെത്താറുണ്ട്. എന്നാൽ പലപ്പോഴും ഈ ചിന്ത ഇവരുടെ ജീവിതത്തെ തന്നെ വലിയ നിലയിലേക്ക് എത്തിക്കാനും സഹായിക്കും. മൂന്നാമതായി നൽകിയിരിക്കുന്ന ചിത്രം ചന്ദനമാണ്. കുഞ്ഞുങ്ങളുടെ മനസ്സ് ഉള്ളവർ ആയിരിക്കും ചന്ദനം തിരഞ്ഞെടുക്കുന്ന ആളുകൾ. എപ്പോഴും അധികം സംസാരിക്കാതെ സൈലന്റ് ആയി കാണപ്പെടുന്നവരായിരിക്കും ഇവർ. എങ്കിലും മനസ്സിൽ കുഞ്ഞുങ്ങളുടെ പോലുള്ള ആഗ്രഹങ്ങൾ കൊണ്ടുനടക്കും. നാലാമതായി നൽകിയിരിക്കുന്ന പ്രസാദം മഞ്ഞളാണ്.
നാഗ ക്ഷേത്രങ്ങളിലാണ് മഞ്ഞൾപ്രസാദമായി ലഭിക്കാറുള്ളത്. മഞ്ഞൾ തിരഞ്ഞെടുത്ത ആളുകൾ ഈശ്വര വിശ്വാസം കൊണ്ട് മനസ്സ് നിറഞ്ഞവൻ ആയിരിക്കും. ഏതൊരു പ്രവർത്തി ചെയ്യുന്നതിന് മുൻപും ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുന്നവർ ആയിരിക്കും. മനസ്സിൽ എപ്പോഴും പ്രാർത്ഥനയും വിശ്വാസവും കൊണ്ടു നടക്കുന്നവർ ആയിരിക്കും ഇവർ. ഏത് തരത്തിലുള്ള ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് അതനുസരിച്ച് ആയിരിക്കും നിങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളും.