ഒരു നിസ്സാര പ്രശ്നമല്ല കീഴ് വായു. നിങ്ങൾക്കും അസിഡിറ്റി ഒരു വലിയ ഉപദ്രവമാണോ.

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികളും, ഇന്നത്തെ ഭക്ഷണശീലങ്ങളെല്ലാം തന്നെ നിങ്ങൾക്ക് ഒരുപാട് അലർജിയും, അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാക്കും.

   

വയറിനകത്തുള്ള ദഹന വ്യവസ്ഥകളെ നല്ല ബാക്ടീരിയകളുടെ സാന്നിധ്യം കുറയുന്നത് ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതും ഈ അസിഡിറ്റി പ്രശ്നങ്ങളെ വർധിപ്പിക്കും. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നതുകൊണ്ടും ഇവ കുടലിൽ കെട്ടിക്കിടക്കുകയും, ഇത് മൂലം ദഹനപ്രശ്നങ്ങളും അസിഡിറ്റി പ്രശ്നങ്ങളും സ്ഥിരമായി അനുഭവിക്കുന്ന ആളുകളും ഉണ്ടാകും. ഇന്ന് ഒരുപാട് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന ശീലം ഉണ്ട് ആളുകൾക്ക്.

ഇനി ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം ശരീരത്തിലെ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അനാവശ്യമായി ഒരിക്കലും ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചെറിയ ഒരു പണി പോലും വന്നാൽ ആന്റിബയോട്ടിക് കഴിക്കുന്ന ശീലമുള്ളവരാണ് മലയാളികൾ. ഈ ശീലമാണ് നിങ്ങളെ രോഗിയാകുന്നത്. ഒരു സ്പൂൺ തേനും ഒരു സ്പൂൺ തന്നെ നാരങ്ങാ നേരം കൂടി ചേർത്ത് കഴിക്കുന്നത് ഈ അസിഡിറ്റി പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും.

ദിവസവും ഒരു സ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് ഭക്ഷണശേഷം കഴിക്കുന്നതും നിങ്ങളുടെ അസിഡിറ്റി പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഫൈബർ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതും ഒരുപാട് അസിഡിറ്റി പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. ഇലക്കറികളും പച്ചക്കറികളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *