നിങ്ങളുടെ വീട്ടിൽ ഒരു വളവ് ഉണ്ടോ എങ്കിൽ ഏത് ആഗ്രഹവും സാധിക്കാം വളരെ എളുപ്പം. സാമ്പത്തിക ഉയർച്ചയ്ക്കും ഇനി കുരുമുളക്.

സാമ്പത്തികമായും സാമൂഹികമായും തളർച്ചകളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ ഇതിനെ പ്രതിരോധിക്കാനും ഉയർച്ചയും കാര്യസാധ്യവും നടക്കുന്നതിനും വേണ്ടി ഒരുപാട് വലിയ ഹോമങ്ങളും പൂജകളും ഒന്നും നടത്തേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ ഉള്ള കുരുമുളക് മാത്രം ഉപയോഗിച്ചാൽ മതി. ഒരുപാട് കുരുമുളകും ഇതിനായി ആവശ്യമില്ല. വെറും അഞ്ച് കുരുമുളക് മാത്രം മതി നിങ്ങൾക്ക് ഈ കർമ്മം ചെയ്യാൻ. കൃത്യമായ ഒരു സമയമോ കൃത്യമായ ഒരു ദിവസമോ ഇതിന് വേണ്ടി പറയാനില്ല.

   

നിങ്ങൾക്ക് സാധിക്കുന്ന സമയത്തും സാധിക്കുന്ന ദിവസവും ഇത് ചെയ്യാം. പ്രത്യേകമായി ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് വേണം ഈ പ്രവർത്തി ചെയ്യാൻ. പല പ്രശ്നങ്ങളെയും എല്ലാതരം വിഘ്നങ്ങളെയും മാറ്റിയെടുക്കാൻ ഗണപതി ഭഗവാൻ സഹായിക്കും. ഇതിനായി അഞ്ച് കുരുമുളക് നിങ്ങളുടെ കൈകളിൽ പിടിച്ചുകൊണ്ട് മനസ്സിൽ ഗണപതി ഭഗവാനെ ധ്യാനിച്ച് കണ്ണുകൾ അടച്ച് ഗണപതി മന്ത്രം ചൊല്ലാം. നിങ്ങൾ ചൊല്ലേണ്ട ഗണപതി മന്ത്രം ഈ രീതിയിലാണ്, ഏക തന്തായ വിദ് മഹി, വക്രതുണ്ടായ ദി മഹേ, തന്നോ ദന്തി പ്രചോദയ.

മൂന്ന് തവണയെങ്കിലും ഈ മന്ത്രം ചൊല്ലിയ ശേഷം, നിങ്ങളുടെ മനസ്സിൽ ഗണപതി ഭഗവാനെ ധ്യാനിച്ച് കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു നിൽക്കാം. കണ്ണുകൾ അടച്ച് കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു നിന്നുകൊണ്ട് ഈ മന്ത്രം മനസ്സിൽ ധ്യാനിച്ച്, ഏഴുതവണ ക്ലോക്ക് ദിശയിലും എഴുതവണ ആന്റി ക്ലോക്ക് ദിശയിലും ഒരു കുരുമുളകുടുത്ത് തലയ്ക്കുഴിയുക. ശേഷം ഇത് മുൻവശത്ത് കിഴക്കുഭാഗത്തേക്കായി എറിഞ്ഞു കളയുക. അടുത്ത കുരുമുളക് ഇതുപോലെതന്നെ ഏഴുതവണ ക്ലോക്ക് ദിശയിലും ഏഴ് തവണ ആന്റി ക്ലോക്ക് ദിശയിലും തലയ്ക്ക് ഉഴിഞ്ഞ് വടക്ക് ഭാഗത്തേക്ക് എറിയുക.

ഇത്തരത്തിൽ നാല് കുരുമുളകും നാല് ദിശയിലേക്ക് എറിഞ്ഞശേഷം ഒരു കുരുമുളക് മുകളിലേക്കും എറിയുക. ഇങ്ങനെ എറിഞ്ഞു കളയുന്നത് വഴി നിങ്ങളുടെ ജീവിതത്തിലുള്ള സകല ദോഷങ്ങളും മാറുന്നതിനും കാര്യതടസ്സം എടുത്തു മാറ്റുന്നതിനും ആയി ഉപകരിക്കും. ദിവസവും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ആകുമെങ്കിൽ അതും ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരാനും, ഏത് കാര്യവും സാധിച്ചെടുക്കാനും കഴിയും. നിങ്ങൾക്കും ജീവിതം കൂടുതൽ മനോഹരമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *