നിങ്ങൾക്ക് പ്രമേഹം ഉണ്ടോ, ഇനി കഷ്ടപ്പെട്ട് പാവയ്ക്ക ജ്യൂസ് കുടിക്കണ്ട. ഈ ജ്യൂസ് ആണ് കുടിക്കേണ്ടത്.

പ്രമേഹം എന്നത് ഒരുപാട് തെറ്റിദ്ധാരണകൾ ആളുകളിൽ നിലനിർത്തുന്ന ഒരു രോഗാവസ്ഥയാണ്. കാരണം അറിവ് കൂടുംതോറും ആളുകൾക്ക് തെറ്റിദ്ധാരണകളും കൂടി വരും. ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് ആളുകൾ പ്രമേഹരോഗം കൊണ്ട് വിഷമിക്കുന്നവരുണ്ട്. ഒരിക്കൽ പ്രമേഹ രോഗത്തിന് മരുന്നുകൾ കഴിക്കാൻ തുടങ്ങിയാൽ പിന്നീട് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും എന്ന് ഒരു തെറ്റ് ധാരണ കൊണ്ട് തന്നെ പലരും പ്രമേഹത്തെ നിയന്ത്രിക്കാനായി മരുന്നുകൾ കഴിക്കാൻ താല്പര്യം ഇല്ല. അതുപോലെതന്നെ മറ്റൊരു തെറ്റിദ്ധാരണയാണ് പ്രമേഹത്തിന്റെ മരുന്നുകൾ നിങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുന്നു എന്നത്.

   

വാസ്തവത്തിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകൾ അല്ല പ്രമേഹമാണ് നിങ്ങളുടെ ലിവർ കിഡ്നി എന്നിവയെല്ലാം നശിപ്പിക്കുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് മരുന്നുകളും ജീവിത നിയന്ത്രണങ്ങളും വഴി ഈ പ്രമേഹത്തെ ശരീരത്തിൽ നിന്നും തുടച്ചു മാറ്റുക. പ്രമേഹമുള്ള ആളുകൾ ചോറ് ഉപേക്ഷിക്കുക എന്നത് എല്ലാ ഡോക്ടർസും പറയുന്നതാണ്. എന്നാൽ ഇത് കേൾക്കുമ്പോൾ പകരം ചപ്പാത്തി കഴിക്കുന്നത് വലിയ മണ്ടത്തരമാണ്. നിങ്ങളുടെ പ്രമേഹം നിയന്ത്രണത്തിൽ ആകുന്നത് വരെ നല്ല രീതിയിലുള്ള ഭക്ഷണം നിയന്ത്രണം ആവശ്യമാണ്. ചോറും ചപ്പാത്തിയും ഉപേക്ഷിക്കാം പകരം പച്ചക്കറികൾ അല്പം വേവിച്ച് കഴിക്കാം.

പച്ചക്കറികളുടെ കൂട്ടത്തിൽ നിന്നും കിഴങ്ങ് വർഗ്ഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഒരു തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ പൊതുവേ ഉണ്ട്. എന്നാൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ചില ബെനിഫിറ്റ് ലഭിക്കും എന്നതിലുപരി പ്രമേഹം നിയന്ത്രിക്കാൻ ഇത് ഒരു ഉപാധിയല്ല. ദിവസവും എബിസി ജ്യൂസ് കുടിക്കുകയാണ് എങ്കിൽ ഒരു പരിധിവരെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാനും ഒപ്പം കാർബോഹൈഡ്രേറ്റ് കഴിക്കാനുള്ള ത്വര ഒഴിവാക്കാനും സഹായിക്കും. അരക്കഷണം ആപ്പിൾ അരക്കഷണം ക്യാരറ്റ് കാൽ കഷണം ബീറ്റ്റൂട്ട് എന്നിവ ചേർത്താണ് എബിസി ജ്യൂസ് ഉണ്ടാക്കേണ്ടത്.

ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാനായി മാറ്റിവയ്ക്കണം. രാവിലെ ഉണർന്ന് ഏറ്റവും ആദ്യം രണ്ട് ഗ്ലാസ് വെള്ളം കുടിച്ച് ആരംഭിക്കാം. ഒപ്പം തന്നെ രാവിലെ സമയങ്ങളിൽ ചെയ്യുന്ന വ്യായാമങ്ങൾക്ക് കൂടുതൽ എഫക്ട് ഉണ്ടാകും. അരയ്ക്കു മുകളിലോട്ട് കൂടുതൽ സ്ട്രെയിൻ വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്. പ്രമേഹ രോഗികൾക്ക് നടത്തം ജോഗിങ്ങ് എന്നിവയെന്നും അത്ര ഉത്തമമല്ല. ഇതുകൊണ്ട് ഇവർക്ക് പ്രയോജനം ഇല്ല എന്നതാണ് വാസ്തവം. മാസംതോറും ഡോക്ടറെ കണ്ട് നിങ്ങളുടെ പ്രമേഹം ചെക്ക് ചെയ്യേണ്ടതും മരുന്നുകൾ കഴിക്കേണ്ടതും അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *