സാധാരണയായി തന്നെ മൂത്രമൊഴിക്കുമ്പോൾ അല്പം പതയൊക്കെ പോകാറുണ്ട്. എന്നാൽ ഈ പാത ക്ലോസറ്റിൽ തന്നെ ഫ്ലഷ്ടിച്ചാൽ നിലനിൽക്കുന്ന ഒരു അവസ്ഥ കാണുന്നുണ്ട് എങ്കിൽ ഭയക്കണം. കാരണം ഇങ്ങനെ മൂത്രത്തിൽ പത കാണുന്നതിനുള്ള കാരണം നിങ്ങളുടെ ശരീരത്തിൽ പല അവയവങ്ങളും നശിച്ചു തുടങ്ങി എന്നതിന്റെ ലക്ഷണമാണ്. ഏറ്റവും പ്രത്യേകമായി നിങ്ങളുടെ കിഡ്നി നശിക്കുന്നതിന്റെ ആദ്യ ലക്ഷണമാണ് മൂത്രത്തിൽ കാണുന്ന പത.
നിങ്ങളുടെ ശരീരത്തിലുള്ള ആൽബുമിൻ പ്രോട്ടീൻ എന്നിവയെല്ലാം മൂത്രത്തിലൂടെ നഷ്ടമാകുന്നതുകൊണ്ടാണ് ഇത്തരത്തിൽ പത കാണുന്നത്. മൂത്രത്തിൽ പത കാണുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിൽ മറ്റ് ലക്ഷണങ്ങൾ കൂടി ഉണ്ട് എങ്കിൽ ഈ സാധ്യത ഉറപ്പിക്കാം. അമിതഭാരമുള്ള ആളുകളാണ് എങ്കിൽ നിങ്ങളുടെ മൂത്രത്തിൽ പത കാണുമ്പോൾ ഇതിനെ നിസ്സാരമായി കണക്കാക്കാതിരിക്കുക. കണ്ണുകൾക്കിടയിലും കാലുകളിലും നേരെ ഉണ്ടാകുന്നതും കിഡ്നി രോഗത്തിന്റെ ഭാഗമായി കാണാം.
ലിവർ സംബന്ധമായ രോഗങ്ങളും ഈ തരത്തിലുള്ള ലക്ഷണം കാണിക്കാറുണ്ട്. പ്രമേഹ രോഗികളാണ് എങ്കിലും ഇവർക്ക് മൂത്രത്തിൽ പത പോകാറുണ്ട്. സാധാരണ ആളുകൾക്ക് മൂത്രത്തിലുള്ള പദ ഫ്ലഷ്ടിച്ചാൽ തനിയെ പോകുന്നതായി കാണാം. എന്നാൽ ഇത്തരത്തിൽ രോഗാവസ്ഥ ഉള്ളവരാണ് എങ്കിൽ ഫ്ലാഷ് അടിച്ചാലും ഈ പദ പോകാതെ നിലനിൽക്കും. കിഡ്നി എന്നത് നമ്മുടെ ശരീരത്തിലെ രക്തത്തിന് അരിച്ച് അതിൽ നിന്നുമുള്ള വേസ്റ്റിനെ മൂത്രമാക്കി പുറത്തു കളയുന്ന അവയവമാണ്.
എന്നാൽ കിഡ്നിയുടെ ആരോഗ്യം ക്ഷയിക്കും തോറും ഈ ശേഷി കുറഞ്ഞു വരും. ഇതുമൂലം മൂത്രത്തിലൂടെ വേസ്റ്റുകൾ മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനും കൂടി നഷ്ടപ്പെടാൻ തുടങ്ങും. ഇതാണ് മൂത്രത്തിൽ പത കാണുന്നതിന്റെ കാരണം. അതുകൊണ്ട് ആരും ഈ മൂത്രത്തിൽ പത കാണുന്ന അവസ്ഥയിൽ നിസ്സാരമായി തള്ളിക്കളയരുത്.