ഈ നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും നാം എല്ലാവരും തന്നെ. തലമുടികൾ വെളുത്തു വരുമ്പോൾ ഡൈ ഉപയോഗിക്കാത്ത ആളുകളുടെ എണ്ണം ഇന്ന് വളരെ കുറവാണ്. എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഡൈകൾ പലപ്പോഴും നമ്മുടെ തലമുടിക്കും തലയോടിനും അലർജികൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാകാതെ നിങ്ങളുടെ നരച്ച മുടിയകളെ കറുപ്പിക്കുന്നതിന് വേണ്ടി ഒരു മാർഗ്ഗം ഉപയോഗിക്കാം.

   

ഇതിനായി നീലയമരി പൗഡർ ഹെന്ന പൗഡർ അശ്വഗന്ധ ചൂർണവും ഒരുപോലെ മിക്സ് ചെയ്തു ഇതിലേക്ക് ചായ തിളപ്പിച്ച വെള്ളമോ കാപ്പി തിളപ്പിച്ച വെള്ളമോ മിക്സ് ചെയ്തു നിങ്ങൾക്ക് തലമുടിയിൽ പുരട്ടി ഉപയോഗിക്കാം. ഇത് തലേദിവസം തന്നെ ഒരു ഇരുമ്പ് പാത്രത്തിൽ തയ്യാറാക്കി മൂടിവെച്ച് ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം. എന്നാൽ ഇത്തരത്തിലുള്ള ഡൈ ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും റിസൾട്ട് കിട്ടാതെ വരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം ഇവർ ഉപയോഗിക്കുന്ന പൗഡർ എല്ലാം നല്ല ക്വാളിറ്റിയുടേത് ആയിരിക്കില്ല എന്നതായിരിക്കും.

ചിലർ കാപ്പിപ്പൊടിക്ക് പകരമായി ചായ തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്. ഇതും ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. മറ്റ് ചില ആളുകൾ ചെയ്യുന്ന ഒരു തെറ്റാണ് നീലയമരിയും മൈലാഞ്ചിയും പച്ചയ്ക്ക് അരച്ച് ഉപയോഗിക്കുന്ന രീതി. ഇത് ഒരു നല്ല രീതിയല്ല മറിച്ച് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ റിസൾട്ട് നൽകുന്നത്. ചിലർ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റാണ്.

ഈ ഡൈ ഉപയോഗിച്ച ശേഷം ഷാംപൂ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ച് തല കഴുകുന്നത്. എപ്പോഴും ഡൈ ഉപയോഗിച്ച് പിന്നീട് തണുത്ത വെള്ളത്തിൽ മാത്രം തലമുടി കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. ചൂടുവെള്ളം പോലും ഉപയോഗിക്കുന്നത് റിസൾട്ട് നഷ്ടപ്പെടുത്തും. ഇങ്ങനെ തെറ്റുകുറ്റങ്ങൾ വരുത്താതെ കൃത്യമായി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ തലമുടികളെ വളരെ നാച്ചുറലായി തന്നെ കറുപ്പിച്ചെടുക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *