ദഹന സമ്പന്നമായ പ്രശ്നങ്ങൾ ഒരിക്കലും അനുഭവിക്കാത്ത ആളുകൾ നമുക്കിടയിൽ ഉണ്ടാകില്ല. കാരണം അത്രത്തോളം ദഹനത്തെ ബാധിക്കുന്ന രീതിയിലുള്ള ഭക്ഷണരീതിയാണ് നമുക്ക് ഇന്ന് ഉള്ളത്. ശരിയായ സമയത്ത് ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാതെ വരുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് ഉണ്ടാകുന്നത്. പ്രധാനമായും നമ്മുടെ ഭക്ഷണരീതിയിൽ ഇന്ന് ഒരുപാട് ഫാസ്റ്റ് ഫുഡ് സംസ്കാരം വന്നു കൂടിയിട്ടുണ്ട്. ഈ ഭക്ഷണരീതി നമ്മുടെ ശരീരത്തിന് ഒരുതരത്തിലും അനുയോജ്യമായതല്ല. എന്നാൽ പലരും സ്ഥിരമായി ഇത്തരം ഒരു ഭക്ഷണരീതി പാലിക്കുന്നതുകൊണ്ടുതന്നെ ദഹന വ്യവസ്ഥ വളരെയധികം മോശമായ ഒരു അവസ്ഥയിൽ ആയിരിക്കും.
ഉണ്ടായിരിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഇന്ന് ജങ്ക് ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും ഉൾപ്പെടുന്നു. നിങ്ങൾക്ക് ഇവ എത്രത്തോളം ഉപേക്ഷിക്കാൻ സാധിക്കുന്നു അത്രയും നിങ്ങളുടെ ദഹന വ്യവസ്ഥയെ ആരോഗ്യപ്രദമായി നിലനിർത്താം. ദഹന വ്യവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നത് മൂലവും അസിഡിറ്റി ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെടാം. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക. ആംഗ്ലൂര്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ ഗോതമ്പ് ഓട്സ് എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.
ചില ആളുകൾക്ക് പാലുൽപന്നങ്ങൾ കഴിക്കുന്നത് കൊണ്ട് പോലും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പാലിലുള്ള ലാക്ടിക് ആസിഡ് ചിലർക്ക് അലർജി ഉണ്ടാക്കുന്നു എന്നതാണ് ഇതിന് കാരണം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുന്നതുകൊണ്ടും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാം. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന് വേണ്ടി ശരീരത്തിൽ നിലനിൽക്കുന്ന ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. എന്നാൽ ഈ ആസിഡിന്റെ അളവ് കൂടുമ്പോൾ മാത്രമല്ല കുറയുന്ന സമയത്തും അസിഡിറ്റിയുടേതിന് സമാനമായ രീതിയിൽ തന്നെ ലക്ഷണങ്ങൾ കാണാം.
അതുകൊണ്ട് ഒരിക്കലും സിറ്റുവേഷൻ മനസ്സിലാക്കാതെ അസിഡിറ്റി മരുന്നുകൾ ഉപയോഗിക്കരുത്. ദിവസവും ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സിഡാർ വിനിഗർ മിക്സ് ചെയ്ത് കുടിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥയെ കൃത്യമായി നിലനിർത്താൻ സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്ലാസ് അല്ലെങ്കിൽ ഒരു ബൗൾ തൈര് കഴിക്കുന്നതും നല്ലതാണ്. രാത്രിയിൽ ഇത് കഴിക്കുന്നതിനേക്കാൾ ഉത്തമം ഉച്ചഭക്ഷണത്തിനോടൊപ്പം കഴിക്കുന്നതാണ്.