പ്രമേഹം എന്ന രോഗം കൊണ്ട് വലയുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ആദ്യകാലങ്ങളിൽ എല്ലാം പ്രമേഹം എന്ന അവസ്ഥ ഉണ്ടായിരുന്നത് പ്രായമായ ആളുകൾക്ക് മാത്രമായിരുന്നു. എന്നാൽ ഇന്ന് പ്രായഭേദമന്യേ പ്രമേഹം ആളുകൾക്ക് വന്നുചേരുന്നു. പ്രത്യേകമായും ഒരു വ്യക്തിയിലെ പ്രമേഹം എന്ന അവസ്ഥ ആ വ്യക്തിയുടെ ആരോഗ്യത്തെ പൂർണമായും കാർന്നെടുക്കുന്ന രീതിയിലേക്ക് പോലും എത്തിച്ചേരാറുണ്ട്. ഒരിക്കൽ നിങ്ങൾക്ക് പ്രമേഹം ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഇതിനെ പൂർണമായും ഭേദമാക്കുക എന്നത് പ്രയാസകരമാണ്.
എന്നാൽ പ്രമേഹം വരുന്നതിന്റെ അല്പം മുൻപേ എങ്കിലും നമുക്കിത് തിരിച്ചറിയാനായാൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തിന് മാറ്റിയെടുക്കാൻ സാധിക്കും. എപ്പോഴെങ്കിലും പ്രമേഹം ടെസ്റ്റ് ചെയ്യുമ്പോൾ 110 കാണുകയാണെങ്കിൽ തീർച്ചയായും നിയന്ത്രണങ്ങൾ വരുത്തണം. പ്രമേഹത്തിന്റെ ലെവൽ കൂടിയിരിക്കുന്നത് കൊണ്ട് പല സർജറികളും ആളുകൾക്ക് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്.
അതുകൊണ്ടുതന്നെ സർജറികൾക്ക് മുൻപായി പ്രമേഹം അല്പം എങ്കിലും ഒന്ന് നോർമലായ അവസ്ഥയിലേക്ക് എത്തുന്നതിനു വേണ്ടി നിങ്ങൾക്ക് ഒരു രീതി ചെയ്യാം. അമിതമായി നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്തു 10 മിനിറ്റിനുള്ളിൽ ടെസ്റ്റ് ചെയ്താൽ തീർച്ചയായും 50 പോയിന്റ് എങ്കിലും പ്രമേഹം കുറഞ്ഞിരിക്കും. ഒരിക്കലും നിങ്ങളുടെ വൈദ്യ പരിശോധകനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഈ രീതി ചെയ്യാതിരിക്കുക.
നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ചേർത്തുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഇറച്ചി പാൽ ഉൽപ്പന്നങ്ങൾ കാർബോഹൈഡ്രേറ്റ് മധുരം എന്നിവ ഒഴിവാക്കിയാൽ നിങ്ങൾക്ക് തീർച്ചയായും പ്രമേഹം ഒരു നിയന്ത്രണവിധേയമായ രീതിയിലേക്ക് എത്തും. രാത്രിയിലെ അത്താഴം ഒഴിവാക്കി പകരമായി ഒരു ഫ്രൂട്ട് സാലഡ് കഴിച്ച് നിങ്ങൾക്ക് കിടന്നുറങ്ങാം. തുടർച്ചയായി ആറു ദിവസം ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് നല്ല രീതിയിൽ തന്നെ മാറ്റം കാണാം.