നിങ്ങളുടെ കരൾ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത് എന്തൊക്കെ. എങ്ങനെ കരളിനെ സംരക്ഷിക്കാം.

ഒരു മനുഷ്യ ശരീരത്തിലെ ഏതൊരു അവയവത്തെ പോലെയും ഏറ്റവും പ്രധാന്യം കൊടുക്കേണ്ട അവയവമാണ് കരൾ.ഇന്ന് ഒരുപാട് ആളുകൾ കൂടുതലായും ബുദ്ധിമുട്ടുന്നതും ഈ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ട് തന്നെയാണ്. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം തന്നെ നമ്മുടെ കരളിൽ കൂടുതലായും കൊഴുപ്പും വിഷാംശങ്ങളും അടിഞ്ഞ് കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നു.കരളിൽ കൊഴുപ്പ് അടിഞ്ഞു ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാവുകയും.

   

പിന്നീട് കരളിന്റെ പ്രവർത്തനം അല്പാല്പമായി നിലച്ചു പൂർണമായും കരൾ പ്രവർത്തിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തുമ്പോൾ ഇത് മരണത്തെ പോലും വിളിച്ചു വരുത്തുന്നു.പ്രധാനമായും ശരീരത്തിന്റെ ദഹന വ്യവസ്ഥകൾക്ക് ആവശ്യമായ ഹോർമോണുകളും രസങ്ങളും ഉണ്ടാക്കുന്ന അവയവമാണ് കരൾ. രണ്ടാമതായി കരൾ ചെയ്യുന്ന പ്രവർത്തിയാണ് ദഹനീയത്തിൽ നിന്നും ആകിരണം ചെയ്യപ്പെടുന്ന പോഷകങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുക എന്നതിന് ആവശ്യമായ ഊർജ്ജം നൽകുകഎന്നത്.

ഒരു മനുഷ്യ ശരീരത്തെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പല കെമിക്കലുകളെയും വലിച്ചെടുത്ത് നശിപ്പിക്കുകയും ശരീരത്തെ കൂടുതൽ ആരോഗ്യപ്രദമായി നിലനിർത്തുകയും ചെയ്യുന്ന അവയവമാണ് കരൾ. നിങ്ങളുടെ കരളുകൾ പണിമുടക്കിയാൽ പിന്നീട് നിങ്ങളുടെ ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥയിൽ എത്തും. അതുകൊണ്ട് കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു നയിക്കാൻ ശ്രമിക്കുക. ഇതിനായി ഏറ്റവും ആദ്യം നാം ഒഴിവാക്കേണ്ടത് മദ്യപാനവും പുകവലി ശീലവും ആണ്.

ഒപ്പം തന്നെ പുറമേ നിന്നും വാങ്ങി കഴിക്കുന്ന അധികവും കൊഴുപ്പും വിഷ വസ്തുക്കളും അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാം. ഇതിനായി ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കാം. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കുന്ന ചോറും ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് ഉത്തമം. പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കാർബോഹൈഡ്രേറ്റ് നേക്കാൾ കൂടുതൽ അപകടകാരിയാണ് മധുരം. പ്രമേഹത്തിന് മാത്രമല്ല മധുരം എതിരാളി ആകുന്നത്. ശരീരത്തിലെ ഒട്ടുമിക്ക എല്ലാ അവസ്ഥകൾക്കും പ്രമേഹം മധുരം ഒരു വില്ലനാണ്.

Leave a Reply

Your email address will not be published. Required fields are marked *