പ്രമേഹം എന്നതിനെ കുറിച്ച് നാം എല്ലാവരും ഒരുപാട് ബോധവാന്മാരായിക്കഴിഞ്ഞു. അത്രയേറെ ആളുകൾ എന്ന് പ്രമേഹം എന്ന രോഗം അനുഭവിക്കുന്നുണ്ട്. പ്രമേഹം ഒരു രോഗം എന്നതിലുപടി നമ്മുടെ ശരീരത്തിന്റെ അവയവങ്ങളെ തകർക്കുന്ന ഒരു അവസ്ഥയാണ്. ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതോടുകൂടിയാണ് പ്രമേഹം എന്ന രോഗം നമ്മെ ബാധിക്കുന്നത്. ഒരിക്കലും പ്രമേഹം ആയി ബാധിക്കാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകൾ നമുക്ക് എടുക്കാം.
പ്രത്യേകിച്ചും പ്രമേഹം വന്നു കഴിഞ്ഞാൽ പിന്നീട് നമുക്ക് ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഏറ്റവും അധികമായി നമ്മുടെ ശരീരത്തിലെ കിഡ്നി ലിവർ ഹാർട്ട് എന്നിങ്ങനെയുള്ള അവയവങ്ങളെയും രക്തക്കുഴലുകളെയും നാഡീ ഞരമ്പുകളെയും പോലും ഈ പ്രമേഹം വളരെ മോശമായി ബാധിക്കും. ഇത് മൂലം അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും നശിച്ചു പോകാനും തന്നെ സാഹചര്യങ്ങൾ ഉണ്ടാകും. പാരമ്പ ഘട്ടത്തിൽ പ്രമേഹം നിങ്ങൾ തിരിച്ചറിയുകയാണ് .
എങ്കിൽ തീർച്ചയായും നല്ല വ്യായാമങ്ങളും ആരോഗ്യ ശീലവും ഭക്ഷണങ്ങളെ നിയന്ത്രണവും മൂലം തന്നെ ഇതിനെ തടഞ്ഞുനിർത്താം. പ്രമേഹം ഇല്ലാത്തവർ ആണെങ്കിൽ കൂടിയും വല്ലപ്പോഴും ഒരിക്കലൊന്നു പ്രമേഹം നോക്കുന്നത് നല്ലതായിരിക്കും. കാരണം പ്രമേഹത്തിന്റെ അളവ് 110 എത്തിയാൽ തന്നെ നിങ്ങൾക്ക് വളരെ പെട്ടെന്ന് പ്രമേഹ സാധ്യതകൾ ഉണ്ട് എന്നത് തിരിച്ചറിയാം. ഇങ്ങനെ 110 എന്ന ലെവൽ കാണുന്ന മാത്രയിൽ തന്നെ നിങ്ങൾ മനസ്സിൽ ഒരു തീരുമാനമെടുക്കണം നിങ്ങളുടെ ഭക്ഷണവും വ്യായാമവും ഇനി നിങ്ങൾ വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുമെന്നത്.
ഇതിനോടൊപ്പം തന്നെ നമ്മുടെ ഭക്ഷണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്നത് നല്ല രീതിയിലുള്ള ഫ്രൂട്ട്സും വെജിറ്റബിൾസും ഉൾപ്പെടുത്തുക എന്നതാണ്. മണ്ണിനടിയിൽ വളരുന്ന കിഴങ്ങുവർ ആയിട്ടുള്ള ഒഴിവാക്കാമെങ്കിലും, ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ വളരെയധികം കഴിക്കുന്നത് നല്ലതായിട്ടുള്ളവയാണ്. അതുപോലെതന്നെയാണ് പാവയ്ക്ക പാഷൻ ഫ്രൂട്ട് പപ്പായ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചോറ് ഒഴിവാക്കുക എന്നത് നിർബന്ധമായും ചെയ്യേണ്ടതാണ്. എന്നാൽ ചോറിനു പകരം ചപ്പാത്തി കഴിക്കുന്നത് നല്ല ഒരു മാർഗ്ഗമല്ല.