കീഴ് വായുവും അസിഡിറ്റിയും നിങ്ങളെ നാണം കെടുത്തുന്നുണ്ടോ. ഇനി എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയുണ്ട്

ഒരുപാട് ആളുകൾ കീഴുവായു ശല്യം കൊണ്ട് ഇന്ന് മറ്റുള്ളവർക്ക് മുമ്പിൽ അപമാനിതരാകുന്നുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള അവസ്ഥകൾക്ക് കാരണം നിങ്ങളുടെ ശരീരത്തിൽ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാത്തത് കൊണ്ടാണ്. ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വരുന്ന സമയത്ത് ഇവ കുടലുകൾക്കുള്ളിൽ തന്നെ അവശേഷിപ്പായി കിടക്കും. ഇങ്ങനെ കുഴലുകൾക്കുള്ളിൽ ഭക്ഷണം ദഹിക്കാത്ത രീതിയിൽ കിടക്കുന്നതുമൂലം തന്നെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകാം.

   

ഈ അസിഡിറ്റി പ്രശ്നങ്ങളാണ് നിങ്ങൾക്ക് ദഹനേന്ദ്രിയം സംബന്ധമായ കാൻസർ പോലും ഉണ്ടാക്കുന്നത്. ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും അതേസമയം ചീത്ത ബാക്ടീരിയകൾ കൂടുതലായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകാം. ഇങ്ങനെയുള്ളവർക്ക് മലബന്ധവും വയറിളക്കവും മാറി മാറി വരാം. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾക്ക് കാണുന്നുണ്ട് എങ്കിൽ തീർച്ചയായും നല്ല ബാക്ടീരിയകളുടെ കുറവ് നികത്തണം.

ഇതിനായി ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്താം. തൈര് ചീസ് ബട്ടർ എന്നിവയെല്ലാം നല്ല പ്രോബയോട്ടിക്കുകളാണ്. അതുപോലെതന്നെ കടലിൽ നിന്നും ലഭിക്കുന്ന ചെറു മത്സ്യങ്ങളും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇവ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു.

ചീര, മുരിങ്ങ, തഴുതാമ പോലുള്ള ഇലക്കറികൾ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ നിങ്ങൾ കഴിക്കുകയാണ് എങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാനാകും. ഇതിനായി ഫൈബർ ധാരാളം അടങ്ങിയ വെജിറ്റബിൾസും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *