ഇനി കോഴി മുട്ട കഴിച്ചും കൊളസ്ട്രോൾ നിയന്ത്രിക്കാം. നിങ്ങളെയും പ്രമേഹം കൊളസ്ട്രോൾ എന്നിവ അലട്ടുന്നുണ്ടോ.

പ്രധാനമായും ഇന്ന് നമ്മുടെ ആളുകൾക്കെല്ലാം തന്നെ പൊതുവിൽ കാണപ്പെടുന്ന രോഗങ്ങളാണ് പ്രമേഹം കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിവയെല്ലാം. ഈ അവസ്ഥകളൊന്നും യഥാർത്ഥത്തിൽ വലിയ പ്രശ്നങ്ങളല്ല എങ്കിൽ കൂടിയും ഇവ നമ്മുടെ ശരീരത്തിലെ മറ്റുള്ള അവയവങ്ങളിലേക്ക് ബാധിക്കുമ്പോഴാണ് കൂടുതലും പ്രശ്നങ്ങൾ കാണപ്പെടുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള അവസ്ഥകളുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലി നല്ല രീതിയിൽ തന്നെ ക്രമപ്പെടുത്തണം എന്ന ഓർമ്മപ്പെടുത്തലുകളാണ് ഇവ.

   

നിങ്ങളുടെ ഭക്ഷണത്തിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഭക്ഷണത്തിൽ ധാരാളം ആയി കൊഴുപ്പ് ഉൾപ്പെടുന്നതും മധുരവുംഅന്നജവും ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുന്നതും നിങ്ങളെ വലിയ രോഗികൾ ആക്കി മാറ്റും. കൊഴുപ്പ് ശരീരത്തിന് ഒരുപാട് ദോഷമുള്ള ഒന്നാണ് എങ്കിൽ കൂടെ നല്ല കുറിപ്പുകൾ ആവശ്യമാണ്. കോഴിമുട്ട കൊളസ്ട്രോൾ കൂടുതൽ ഗുരുതരമാക്കും എന്ന് നാം പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാൽ വാസ്തവത്തിൽ ഇതിൽ ഒരു യാഥാർത്ഥ്യമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന നല്ല പ്രോട്ടീനും കൊഴുപ്പും ശരീരത്തിലെ ഒരുപാട് ഗുണം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഒരു കോഴിമുട്ടയോ രണ്ടു കോഴിമുട്ടയോ ഉൾപ്പെടുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ പ്രധാനമായും നിങ്ങൾ ഒഴിവാക്കേണ്ടത് കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് മധുരം എന്നിവയാണ്.

അതുപോലെതന്നെ ചീത്ത കൊഴുപ്പുകളായ മൃഗ കൊഴുപ്പുകളും ഒഴിവാക്കാം. മൃഗങ്ങളുടെ ഓർഗൻസ് നാം പലപ്പോഴും ഭക്ഷണമായി കഴിക്കാറുണ്ട്. എന്നാൽ ഇവ ശരീരത്തിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നവയാണ്. ധാരാളമായി ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾ ധാരാളമായി വ്യായാമം ചെയ്യുന്ന ആളുകളാണ് എങ്കിൽ ദിവസം 4 മുട്ട വരെ കഴിക്കുന്നതുകൊണ്ട് തെറ്റില്ല എന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *