നമ്മുടെ കൂട്ടത്തിൽ ഒരുപാട് ആളുകളുണ്ട് ദിവസവും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർ. തൈറോയ്ഡ് എന്നത് കഴുത്തിന്റെ ഭാഗത്ത് കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഇതിനകത്ത് മൂന്നു തരത്തിലുള്ള ഹോർമോണുകൾ ഉണ്ട്. ഈ ഹോർമോണുകളുടെ അളവ് കൂടുന്നതും കുറയുന്നതും രണ്ടു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
തൈറോയ്ഡ് ഹോർമോണുകൾ കൂടുന്ന സമയത്ത് ഹൈപ്പർ തൈറോയിഡിസവും, ഹോർമോണുകളുടെ കുറവ് ഹൈപ്പോ തൈറോയിഡിസത്തിനും കാരണമാകുന്നു.ഇത്തരത്തിൽ തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിൽ കൂടുന്ന സമയത്ത് ശരീരം അമിതമായി ക്ഷീണിക്കാനും, ഇതിനോടൊപ്പം തന്നെ വിശപ്പ് കൂടുതലായി അനുഭവപ്പെടാനും തുടങ്ങും.
ഇതിന് നേരെ വിപരീതമാണ് ഹൈപ്പോതൈറോയിഡിസം ശരീരം ഒരുപാട് വണ്ണം ഉണ്ട് എങ്കിലും വിശപ്പ് തോന്നാതെയും, പച്ചവെള്ളം കുടിച്ചാലും ശരീരം തടിക്കുന്ന ഒരു അവസ്ഥയും കാണാം. ഇവർക്ക് ആർത്തവ സംബന്ധമായ വേദനകളും വളരെ കൂടുതലായി കാണുന്നു. ഇത്തരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളും, ആന്റിഓക്സിഡന്റുകളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .
ഇതിനായി ചെറു മത്സ്യങ്ങൾ ധാരാളമായി കഴിക്കാം. ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ ദിവസവും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി കഴിക്കുകയോ ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യാം. അതുപോലെതന്നെ കഴുത്തിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ഭാഗത്ത് തണുത്ത തോർത്തുമുണ്ട് അൽപനേരം വയ്ക്കുന്നത് വളരെ നല്ലതാണ്. കുക്കുംബർ ഒരു പേസ്റ്റ് രൂപത്തിൽ കഴുത്തിൽ ഒരു പാക്ക് ആയി വയ്ക്കുന്നതും നല്ലതാണ്.