ഒരു സ്പൂൺ പെരുംജീരകം മതി നിങ്ങളുടെ ചർമം പാടെ മാറും.

ചർമ്മസംരക്ഷണം എന്നത് അല്പം പാടുള്ള കാര്യമാണ്. കാരണം ചർമ്മത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്തോറും ചർമ്മത്തിന്റെ കേടുപാടുകളും കൂടി വരും. കാരണം അത്രയും മൃദുലമായ ഒന്നാണ് നമ്മുടെ സ്കിന്ന്. അതുകൊണ്ട് തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ നിങ്ങളുടെ ചർമ്മത്തിന്റെ പൂർണമായ ആരോഗ്യത്തെ നഷ്ടപ്പെടുത്തും.

   

ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും മാറുന്നതിനും ചർമം കൂടുതൽ തിളങ്ങുന്നത് റബ്ബറു കൊണ്ട് മായ്ക്കുന്നത് പോലെ നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഈ പെരുംജീരകം കൊണ്ടുള്ള പാക്ക് സഹായിക്കും. ഒരേസമയം തന്നെ ഒരു ടോണർ ആയും ഫേസ് പാക്ക് ആയും പെരുംജീരകം ഉപയോഗിക്കാം.

ഇതിനായി രണ്ട് ഗ്ലാസ് വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ പെരുംജീരകം ചെറുതായൊന്ന് ചൂടാക്കിയതിനുശേഷം ചേർത്തു കൊടുക്കാം. ഈ രണ്ടു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം ആകുന്നതുവരെയും ഇതിനെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം ഒരു അരിപ്പയിലൂടെ ഇത് അരിച്ച് വേർതിരിക്കാം. ചൂടാറിയശേഷം ഇത് നിങ്ങളുടെ മുഖത്ത് നല്ല ഒരു ടോണർ ആയി ഉപയോഗിക്കാം.

ഈ ടോണർ തന്നെ നിങ്ങളുടെ ചർമ്മത്തിലെ വ്യത്യാസങ്ങളെ എല്ലാം മാറ്റിക്കളഞ്ഞ് ചർമം ഒരേ രീതിയിലുള്ള ആക്കി മാറ്റും. നിറം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഈ ടോണർ ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു ഫേസ് പാക്കും തയ്യാറാക്കാം. ഇതിനായി രണ്ടു സ്പൂൺ കടലമാവ് 2 സ്പൂൺ അളവിൽ തന്നെ ഓട്സ് ഒന്ന് പൊടിച്ചെടുത്തതും കൂടി നല്ലപോലെ മിക്സ് ചെയ്യാം. ഇതിലേക്ക് പേസ്റ്റ് രൂപമാകുന്നത് വരെ ടോണർ ചേർത്ത് കൊടുക്കാം. നിങ്ങൾക്ക് ദിവസവും ഇത് മുഖത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *