ഒരുപാട് ചെറിയ മസിലുകൾ കൂടിച്ചേർന്നാണ് ശരീരത്തിലെ ഓരോ മാംസവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ശരീരത്തിന്റെ ഏത് ഭാഗത്തെ മാംസവും ഒരേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഓരോ പ്രവർത്തിയിലെയും കൃത്യത ഉണ്ടാകുന്നത്. എന്നാൽ ചില സമയത്ത് ഈ മസിലുകളിലെ ഏതെങ്കിലും ഒരു ചെറിയ മസിൽ കൃത്യമായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഇത് ആ മസിലുകളുടെ പ്രവർത്തനത്തെ കൂടുതൽ നെഗറ്റീവ് ആയി ബാധിക്കും.
പ്രത്യേകിച്ചും മസില് പിടിക്കുന്ന ഒരു അവസ്ഥയെല്ലാം ഇതുകൊണ്ട് ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത്തരത്തിലുള്ള മസിലുപിടുത്തം ഉണ്ടാകാം. എന്നാൽ മിക്കവാറും ആളുകൾക്കെല്ലാം തന്നെ കൂടുതലും കാലുകളിലും കൈകളിലും ആണ് ഈ അവസ്ഥ കാണാറുള്ളത്. ഇങ്ങനെ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രത്യേകിച്ചും അധികനേരം ഇരുന്നുകൊണ്ട് നിന്നുകൊണ്ട് ഒരേ പൊസിഷനിൽ ആയിക്കൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് .
ഇത്തരത്തിൽ ഉള്ള കോച്ചി പിടുത്തം അല്ലെങ്കിൽ മസിൽ പിടുത്തം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഒരുപാട് നേരം എസിയിൽ നിൽക്കുന്ന ആളുകൾക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാം. അതുപോലെതന്നെ ഫാനിന്റെ കാറ്റ് നേരിട്ട് മസിലുകളിൽ പതിക്കുന്ന രീതിയിലാണ് എങ്കിലും ഇത് കോച്ചി പിടുത്തം മസിൽ പിടുത്തം ഉണ്ടാക്കാം.
തണുപ്പ് ഈ ഭാഗത്തേക്ക് അടിക്കുന്നത് വലിയ ദോഷമാണ് എന്നാണ് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് രക്തം ശരിയായ രീതിയിൽ ശരീരത്തിൽ ഇല്ലാതിരിക്കുന്നത്. എല്ലാ ഭാഗത്തേക്കും കൃത്യമായി രീതിയിൽ രക്തം എത്താതെ വരുന്ന സമയത്ത് ഇത്തരത്തിലുള്ള മസിലുകളുടെ കൺട്രാക്ഷൻ നടക്കാതെ വരും. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന സമയത്തും ഇതേ രീതിയിൽ തന്നെ സംഭവിക്കാം.