മുടികൊഴിച്ചിൽ എന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രധാനമായും ഈ കൊറോണ കാലം കഴിഞ്ഞശേഷം ആളുകൾക്ക് മുടികൊഴിച്ചിൽ വല്ലാതെ കൂടിയിരിക്കുന്നു. ഒരു വ്യക്തിക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്ന പല കാരണങ്ങളുമുണ്ട്.
പ്രധാനമായും മുടി കഴുത്തിൽ ഉണ്ടാകുന്നതിന്റെ ഒരു കാരണം തൈറോയ്ഡ് ഹോർമോണിലുള്ള വ്യതിയാനം ആണ്. ചിലർക്ക് പിസിഒഡിയുടെ ഭാഗമായി ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റമോ വെള്ളം പെട്ടെന്ന് മാറി കുളിക്കുന്നതുകൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം.
ഏതു തരത്തിലുള്ള കാരണങ്ങൾ കൊണ്ടും നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്ന സമയത്ത് ഇതിന് പ്രതിരോധിക്കുന്നതിനായി വീട്ടിൽ തന്നെ ഒരു പാക്ക് തയ്യാറാക്കി ഉപയോഗിക്കാം. ഇത് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായത് ഒരു സ്പൂൺ ചായപ്പൊടിയാണ്. ഒരു സ്പൂൺ ചായപ്പൊടി മുക്കാൽ ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുക്കുക.
ശേഷം ഇത് ഒരു പിടി ചെമ്പരതിയിലയും വേപ്പിലയും കൂടി മിക്സിയുടെ ജാറിൽ അരച്ചെടുത്തതിന്റെ കൂടെ മിക്സ് ചെയ്യാം. കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ മിക്സ് നിങ്ങളുടെ തലയിൽ തേച്ച് പിടിപ്പിക്കാം. എന്നാൽ ഇതിനു മുൻപായി നിങ്ങൾ കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ പുരട്ടിയിടണം. എണ്ണ ഈ മിക്സിളക്കിയും ഉപയോഗിക്കാം. അരമണിക്കൂർ നേരമെങ്കിലും മിക്സ് തലയിൽ വച്ചിരിക്കണം. മുടികൊഴിച്ചിൽ മാറ്റാൻ ഒരു നല്ല പരിഹാരമാണ് ഇത്.