പല്ലുകൾക്ക് അസാധാരണമായ വേദനയോ പല്ലിൽ കറപിടിച്ച അവസ്ഥയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു പരിഹാരമാർഗ്ഗമാണ് ഉപ്പും വെളിച്ചെണ്ണയും ചേർത്തത്. പലർക്കും കാണുന്ന പ്രശ്നമാണ് പല്ലിൽ കറപിടിച്ച ഒരു അവസ്ഥ. പല്ലുകൾക്കിടയിലുള്ള അഴുക്ക് പോകാത്ത ഒരു അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം നിയന്ത്രിക്കുന്നതിനും പല്ലിന് കൂടുതൽ ആരോഗ്യപ്രദമായി വെളുപ്പിക്കുന്നതിനുള്ള മാർഗമാണ് ഇത്.
പല്ലുകളുടെ ആരോഗ്യമാണ് നമുക്ക് ഭക്ഷണം ചാവ ചലിച്ചു കഴിക്കാനായി സഹായിക്കുന്നത്. അതുകൊണ്ടുതന്നെ പല്ലുകൾ എപ്പോഴും ആരോഗ്യപ്രദമായി നിലനിർത്താൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി പല്ലുതേക്കുന്നതിനായി പേസ്റ്റും മറ്റു വസ്തുക്കളോ ഉപയോഗിക്കാതെ ഇവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന നല്ല ഒരു മാർഗ്ഗമാണ് ഇത്. ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് അര സ്പൂൺ ഉപ്പ് പൊടി ചേർത്തു കൊടുക്കാം.
ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം. വെളിച്ചെണ്ണ അധികം ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ മിക്സ് നിങ്ങൾക്ക് ദിനവും പല്ല് തേക്കാനായി ഉപയോഗിക്കാം. പല്ലുകളെ വെളുപ്പിക്കാൻ മാത്രമല്ല ചർമ്മത്തിന് കാന്തി നിലനിർത്തുന്നതിനും ഇത് ഉപയോഗിക്കാം. മൂക്കിനെ ചുറ്റുമായി വരുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറാൻ ഈ വെളിച്ചെണ്ണയും ഉപ്പും ചേർത്തുള്ള പ്രയോഗം സഹായിക്കും.
എന്നാൽ ഡെയിലി ഇത് ചർമ്മത്തിൽ പ്രയോഗിക്കാതിരിക്കുകയാണ് നല്ലത്. ആഴ്ചയിൽ ഒരു തവണയോ മാസത്തിൽ ഒരു തവണയോ എന്ന രീതിയിൽ നിങ്ങൾക്ക് ഇത് ചർമ്മത്തിലും ഉപയോഗിക്കാം. പല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇതിനോളം നല്ല ഒരു മരുന്ന് ഇല്ല എന്ന് വേണം പറയാൻ. സ്ഥിരമായി ഇത് ഉപയോഗിക്കുന്നതുകൊണ്ട് പല്ലുകൾക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല.