ഇനി ആർക്കും കട്ടിയുള്ള കറുത്ത മുടിയിഴകൾ സ്വന്തം . ഒരു കറ്റാർവാഴ പ്രയോഗം.

കറുത്ത കട്ടിയുള്ള തലമുടി ഇഷ്ടപ്പെടാത്ത സ്ത്രീകൾ ഉണ്ടാകില്ല. സ്ത്രീകൾ മാത്രമല്ല പുരുഷന്മാർക്കും മുടിയുടെ ആരോഗ്യം അല്പം പ്രാധാന്യം തന്നെയാണ്. നിങ്ങൾക്കും ഇത്തരത്തിൽ കറുത്ത് കട്ടിയുള്ള തലമുടി സ്വന്തമാക്കണമെങ്കിൽ നിങ്ങളും അല്പം ബുദ്ധിമുട്ടേണ്ടതുണ്ട്. ചെറിയ ഒരു കരുതൽ മാത്രം നിങ്ങൾ നൽകിയാൽ തന്നെ നിങ്ങളുടെ തലമുടികൾ പനങ്കുല പോലെ വളരും. ഇത്തരത്തിൽ നീളമുള്ള കട്ടിയുള്ള തലമുടി കൈകാര്യം ചെയ്യുന്നതും അല്പം ബുദ്ധിമുട്ടാണ്.

   

എങ്കിലും ആരോഗ്യമുള്ള നിങ്ങൾക്ക് ഇതിലൂടെ സ്വന്തമാക്കാൻ ആകും ഇതിനായി ഒരു കറ്റാർവാഴ പ്രയോഗമാണ് ഇവിടെ ചെയ്യുന്നത്. കറ്റാർവാഴ മാത്രമല്ല മറ്റു ചില ഇൻഗ്രീഡിയൻസും കൂടി ഇതിൽ ചേർക്കുന്നുണ്ട്. ഈ പാക്കിൽ ചേർക്കുന്ന ഓരോ വസ്തുക്കളും ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ്. പുതിയ തലമുടികളെ ഉണ്ടാക്കുന്നതിനും തലമുടിയുടെ ആരോഗ്യം വളരെയധികം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഘടകങ്ങളാണ് ഇവ ഓരോന്നും.

ഈ പാക്ക് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായത് ഒരു കറ്റാർവാഴ തണ്ടാണ്. നല്ലപോലെ കഴുകി വൃത്തിയാക്കിയ ഒരു കറ്റാർവാഴയുടെ തണ്ട് അല്പസമയം മാറ്റിവെച്ച ശേഷം മാത്രം ഉപയോഗിക്കുക. കറ്റാർവാഴ തണ്ടിലുള്ള കറ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാകും. രണ്ടോ മൂന്നോ പിടി ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഇതിലേക്ക് ചേർക്കാം. എപ്പോഴും ചുവന്ന ചെമ്പരത്തി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഒരുപിടി കയ്യൊന്നര തണ്ടും ഇലയും കൂടി ഇതിൽ ചേർക്കാം. ഇവയെല്ലാം നല്ലപോലെ മിക്സറിൽ അടിച്ചെടുത്ത ശേഷം ഒരു പാക്ക് ആയി ഉപയോഗിക്കാം. നിങ്ങൾ കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ പുരട്ടിയിടുകയോ ഈ എണ്ണ പാക്കിൽ മിക്സ് ചെയ്തു ഉപയോഗിക്കാം. അരമണിക്കൂർ നേരമെങ്കിലും പാക്ക് തലയിൽ വച്ചശേഷം കഴുകി കളയാം. നല്ല ഒരു ഷാംപൂ ആയി കൂടി ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *