മുഖം മനോഹരമായിരിക്കുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ കാൽപാദങ്ങളും മനോഹരമായിരിക്കുക എന്നുള്ളത്. കാൽപാദങ്ങളിൽ നഖങ്ങൾ തന്നെയാണ് ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്നത്. മിക്ക ആളുകളിലും പ്രത്യേകിച്ച് സ്ത്രീകളിൽ ഒരുപാട് വെള്ളം ഉള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത് എങ്കിൽ കാൽപാദങ്ങളും നഖങ്ങളും പുഴുക്കടി കൊണ്ട് തന്നെ ദ്രവിച്ചു പോയിരിക്കും. നിങ്ങൾക്കും ഇത്തരത്തിൽ ദ്രവിച്ചുപോയ നഖങ്ങളാണ് .
ഉള്ളതെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ ഇതിനു വേണ്ടിയുള്ള ഒരു പരിഹാരം ചെയ്യാം.വളരെയധികം ഗുണകരമായ ഒരു രീതിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രധാനമായും കൈകളിലെ നഖത്തിലും കാലുകളിലെ നഖത്തിലും ബാക്ടീരിയകളുടെയും ഫംഗലുകളുടെയും ആക്രമണമാണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാക്കുന്നത്. നിങ്ങളുടെ കൈകളും കാലുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അല്പം ചൂടുള്ള ഉപ്പുവെള്ളത്തിൽ കൈകാലുകൾ ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്.
ഇങ്ങനെ കഴുകി വൃത്തിയാക്കിയ ശേഷം കൈകളിലും കാലുകളിലുമുള്ള പുഴുക്കേട് ഇല്ലാതാക്കുന്നതിനായുള്ള ഹോം റെമഡി പരീക്ഷിക്കാം. പ്രധാനമായും ഇതിന് രണ്ടു വസ്തുക്കൾ ആണ് ആവശ്യമായിട്ടുള്ളത്. ഇന്ന് എല്ലാ വീടുകളിലും തന്നെ ഉള്ള രണ്ടു വസ്തുക്കൾ ആണ് ഇവ. ഒരു സ്പൂൺ ബേക്കിംഗ് സോഡയാണ് പ്രധാനമായ ഇൻഗ്രീഡിയന്റ്. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട മറ്റൊന്നാണ് ചെറുനാരങ്ങ.
ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞ് ചേർക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്ത് കുഴിനഖമോ പുഴുക്കയുടെ ഉള്ള നഖങ്ങളുടെ ഭാഗങ്ങളിൽ വച്ചു കൊടുക്കാം. ശേഷം ഇതിനു മുകളിലായി പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊണ്ട് കൂടി കമഴ്ത്തി വയ്ക്കാം. ഈ ഒരു രീതി ചെയ്തു നോക്കിയാൽ തീർച്ചയായും നല്ല റിസൾട്ട് ഉണ്ടാകും.