പല ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് വയറിൽ നിന്നും അറിയാതെ തന്നെ ഗ്യാസ് പുറത്തു പോവുക എന്നുള്ളത്. എന്നാൽ ഈ ഗ്യാസ് വായിലൂടെയും പോകാം, കീഴ്വായൂ ആയും പോകാം. ഇത്തരത്തിലുള്ള ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെല്ലാം നമുക്കുണ്ടാകുന്നതിന്റെ മൂല കാരണം എന്നത് നമ്മുടെ ശരീരത്തിൽ നിലനിൽക്കുന്ന അസിഡിറ്റി തന്നെയാണ്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുമ്പോൾ പലർക്കും.
ഉള്ള ഒരു തെറ്റിദ്ധാരണയാണ് അസിഡിറ്റി കൂടുന്നതാണ് ഗ്യാസ് ഉണ്ടാകാൻ കാരണമെന്നാണ്. എന്നാൽ ഇത് മാത്രമല്ല അസിഡിറ്റി ശരീരത്തിൽ കുറയുന്നതും ഗ്യാസ് പുറത്തുപോകാൻ കാരണമാകാറുണ്ട്.ഒരു മനുഷ്യശരീരത്തിലെ അസിഡിറ്റി എന്ന പ്രവർത്തനം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. ശരീരത്തിന്റെ ദഹനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ് ആസിടിന്റെ പ്രവർത്തനം. എന്നാൽ അതേസമയം തന്നെ.
ഈ ആസിഡിന്റെ പ്രവർത്തനം ഒരുപാട് വർധിക്കുന്നതും ഒരുപാട് കുറയുന്നതും കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് പോയി ഗ്യാസിന് വേണ്ടിയുള്ള മരുന്നു വാങ്ങി കുടിക്കുന്നത് ഒഴിവാക്കുക കാരണം ഇത് ആസിഡിന്റെ പ്രവർത്തനം കൂടിയതാണോ കുറഞ്ഞതാണോ എന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ ആകില്ല. നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി.
തൈര് മോര് എന്നിവ ഉൾപ്പെടുത്തുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം അമിതമായി ചൂടുള്ളതാകാതിരിക്കാൻ ശ്രദ്ധിക്കണം. തണുത്തതോ തണുപ്പുള്ളതോ ആയ ഭക്ഷണങ്ങളാണ് ഈ സമയത്ത് കഴിക്കേണ്ടത്. പഴം, പഴം കൊണ്ടുള്ള ജ്യൂസ്, മോര്, തൈര്, തണുത്ത വെള്ളം എന്നിവയെല്ലാം ഈ സമയത്ത് നല്ലതാണ്.