പ്രായം കൂടുന്തോറും ആളുകൾക്ക് തൊലിപ്പുരമേ ചുളിവുകളും കറുത്ത പാടുകളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പാടുകളും ചുളിവുകളും ഉണ്ടാകുന്നത് ആളുകളുടെ സെൽഫ് കോൺഫിഡൻസ് നഷ്ടപ്പെടുത്തുന്നു. അതുപോലെതന്നെ സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് മാനസിക സമ്മർദ്ദവും ചിലരിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാൻ വീട്ടിൽ തന്നെ.
ചില ഹോം റെമഡികൾ പരീക്ഷിക്കാം. ഇതിനായി ഏറ്റവും പ്രധാനമായും ആവശ്യമായിട്ടുള്ളത് ബദാം ആണ്. ബദാം ചർമ സംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമായ ഒന്നാണ്. ബദാം 10, പന്ത്രണ്ടോ എണ്ണം എടുത്ത് അല്പം വെള്ളത്തിൽ 12 മണിക്കൂർ എങ്കിലും കുതിർത്തെടുക്കുക. കുതിർത്തെടുത്ത ഈ ബദാം എന്റെ തൊലി കളഞ്ഞ ശേഷം ഒരു മിക്സിയുടെ.
ജാറിൽ നല്ലപോലെ പേസ്റ്റാക്കി അരച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ അലവര ജെല്ല് കൂടി ചേർത്തു കൊടുക്കാം. ഒരു സ്പൂൺ ആൽമണ്ട് ഓയിലും ഒരു സ്പൂൺ തന്നെ ഗ്ലിസറിനും മിക്സ് ചെയ്ത് ദിവസവും രാവിലെയും വൈകിട്ടും കുളി കഴിഞ്ഞശേഷം അല്ലെങ്കിൽ നന്നായി ഡ്രൈ ആകുന്ന സമയത്ത് പുരട്ടി കൊടുക്കാം. ഇത് ഒരു മോയിസ്ചറൈസർ ആയി നിങ്ങൾക്ക് സ്ഥിരം യൂസ് ചെയ്യാം.
അതിനോടൊപ്പം തന്നെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ചെയ്യാവുന്ന ഒരു ഫേസ് പാക്കും ഈ ആൽമണ്ടിന്റെ ജ്യൂസ് എടുത്ത ശേഷമുള്ള പിണ്ടിയും ഒപ്പം ഒരു ഉരുളക്കിഴങ്ങും ചേർത്ത് ഉണ്ടാക്കാം. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള കൂടി ചേർത്ത് മിക്സ് ചെയ്ത് മുഖത്തും ചുളിവുകൾ ഉള്ള ഭാഗങ്ങളിലും പുരട്ടി കൊടുക്കാം.