അരിമ്പാറ പാലുണ്ണി എന്നിങ്ങനെയുള്ള ചില മാംസക്കൊഴുപ്പുകൾ നമ്മുടെ ശരീരത്തിന് പുറത്തേക്ക് ആയി തള്ളി നിൽക്കുന്നതായി കാണാറുണ്ട്. ഇത് മിക്കവാറും കഴുത്തിലും വിരലുകൾ എല്ലാം ആണ് കാണാറുള്ളത്. എന്നാൽ ചിലരിൽ ഇത് വളരെയധികം നീളത്തിൽ നിൽക്കുന്നതും മറ്റു ചിലരിൽ ഇത് സ്കിന്നിനോട് ചേർന്ന് പതിഞ്ഞു കിടക്കുന്നതായി കാണാറുണ്ട്.
ഇത്തരത്തിലുള്ള അരിമ്പാറകളെ ഇല്ലാതാക്കുന്നതിനായി പല മരുന്നുകളും. നാം പ്രയോഗിച്ചിട്ടുണ്ടാകും. എന്നാൽ വീട്ടിൽ തന്നെ നിങ്ങൾക്ക് സ്വയമായി ഉപയോഗിക്കാവുന്ന ചില പ്രതിവിധികൾ ഇതിനായിട്ട് ഉണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി നിങ്ങൾ പോലും അറിയാതെ നിങ്ങളിലുള്ള അരിമ്പാറ കൊഴിഞ്ഞു വീണു പോകും. ഇങ്ങനെ അരിമ്പാറ കൊഴിയുന്നതിന് വേണ്ടി സ്ത്രീകളുടെ മുടി നിങ്ങൾക്ക് ഉപയോഗിക്കാം.
പുറത്തേക്ക് അധികമായി തള്ളി നിൽക്കുന്ന അരിമ്പാറ ആണ് എന്നുണ്ടെങ്കിൽ സ്ത്രീകളുടെ മുടി ഇതിന് മുകളിലായി.അമർത്തി കെട്ടിവയ്ക്കുക. ഇത് മൂലം ആ ഭാഗത്തേക്കുള്ള രക്തം സർക്കുലേറ്റ് ചെയ്യുന്നത് ഇല്ലാതാക്കുകയും, ഇങ്ങനെ രക്തം ലഭിക്കാതെ വരുമ്പോൾ കൊഴിഞ്ഞു പോവുകയും ചെയ്യും. ഇങ്ങനെ ചെയ്യാൻ സാധിക്കാത്തവരാണ് എന്നുണ്ടെങ്കിൽ.
ഇതിന് പകരമായി കോവക്കയുടെ ഇല നല്ലപോലെ മിക്സിയിൽ അരച്ചെടുത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി ഈ അരിമ്പാറ ഉള്ള ഭാഗത്ത് വെച്ച് കെട്ടാം. ഇത് ഒരു ദിവസത്തിൽ മൂന്നു മണിക്കൂർ നിങ്ങൾ ദേഹത്ത് സൂക്ഷിക്കണം. ശേഷം ഇത് കളഞ്ഞ് ഒരു മണിക്കൂർ ശേഷം വീണ്ടും ഇതേ മിക്സ് അരിമ്പാറുള്ള ഭാഗത്ത് കെട്ടിവയ്ക്കുക. എന്നാൽ ഒരിക്കലും ഇത് രാത്രിയിൽ ഉപയോഗിക്കരുത്