എല്ലു തേയ്മാനം വരാതിരിക്കാനും, എല്ലുകൾക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിനും ചെയ്യേണ്ട കാര്യങ്ങൾ.

ഒരു മനുഷ്യന്റെ ശരീരത്തിന് ആരോഗ്യപ്രദമായി നിവർന്നു നിൽക്കാൻ സഹായിക്കുന്നത് അവന്റെ ശരീരത്തിലുള്ള എല്ലുകളാണ്. എല്ലുകൾക്കുള്ളിലുള്ള മജ്ജ ആണ് ശരീരത്തിന്റെ പലഭാഗങ്ങളിലേക്കുമുള്ള വിറ്റാമിനുകളും മിനറൽസുകളും ശേഖരിച്ച് വയ്ക്കുന്നതും, ആവശ്യാനുസരണം അത് ശരീരത്തിലേക്ക് നൽകുന്നതും. എന്നാൽ പലപ്പോഴും ഈ മജ്ജകൾക്ക് ആവശ്യമായ അളവിൽ വിറ്റാമിനുകളും, കാൽസ്യം, മിനറൽസും എന്നിവയെല്ലാം ലഭിക്കാതെ വരുന്നതുകൊണ്ട്.

   

തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളോ ശക്തിയോ ഇല്ലാതെ വരുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യം നഷ്ടപ്പെടുത്താനും, എല്ലുകൾക്ക് തേയ്മാനം വരുത്താനും സാധ്യതകൾ വർദ്ധിപ്പിക്കുന്നു. എല്ലുകൾക്ക് ആവശ്യമായ ശക്തി നൽകുന്നതിന് വേണ്ടുന്നത് കാൽസ്യം എന്ന മിനറൽ ആണ്. എന്നാൽ ഈ കാൽസ്യം എല്ലുകൾക്ക് വലിച്ചെടുക്കാനുള്ള ശക്തി ഉണ്ടാകണമെങ്കിൽ ഒപ്പം തന്നെ വിറ്റാമിൻ ഡി യും ആവശ്യമായി വരുന്നുണ്ട്. ഒരു വ്യക്തിക്ക് അവന്റെ ശരീരത്തിന് ആവശ്യമായ.

മിനറൽസുകൾ എല്ലാം വലിച്ചെടുക്കാനുള്ള ശക്തി ഉണ്ടാകുന്നത് 30 വയസ്സ് വരെയാണ്. അതിനുശേഷം എല്ലുകളുടെ ശക്തി അല്പാല്പമായി ക്ഷയിക്കും എന്നത് ഒരു വാസ്തവമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ചെറുപ്രായത്തിലെ ആവശ്യമായ വൈറ്റമിനും മിനറൽസും എല്ലാം ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിന് നൽകേണ്ടത് അത്യാവശ്യമാണ്. നാം കഴിക്കുന്ന ചില മരുന്നുകളുടെയും മറ്റ് ചില രോഗങ്ങളുടെ ചികിത്സകളുടെയും ഭാഗമായും.

എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാം. പ്രധാനമായും കിഡ്നി രോഗങ്ങൾ, ലിവർ രോഗങ്ങൾ, ഡയാലിസിസ് എന്നിവയുടെ ഭാഗമായി എല്ലാം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകും. രക്തത്തിൽ ആവശ്യമായ അളവിൽ കാൽസ്യം ഇല്ലാതെ വരുമ്പോൾ, എല്ലുകളിൽ നിന്നുമാണ് ഇവർ കാൽസ്യം വലിച്ചെടുക്കുന്നത്. ഈ സമയം എല്ലുകൾക്ക് കാൽസ്യം ഇല്ലാത്ത അവസ്ഥയാണ് എങ്കിൽ ശരീരം പൂർണ്ണമായും ഒരു തളർച്ചയിലേക്ക് പോകാം.

Leave a Reply

Your email address will not be published. Required fields are marked *