പറമ്പിൽ വെറുതെ നിൽക്കുന്ന ഈ ഇല്ല മതി നിങ്ങളുടെ സന്ധിവാതം മാറാൻ. വേദനകൾ അകറ്റുന്ന അത്ഭുത ഇല.

ഒരു തരത്തിലും നമുക്ക് ആശ്വാസം എന്നത് നൽകുന്നില്ല എന്നതുകൊണ്ട് ഇതിനെ മാറ്റുന്നതിന് പല മാർഗങ്ങളും നാം പ്രയോഗിച്ചു കഴിഞ്ഞിരിക്കും. എന്നാൽ പലപ്പോഴും മരുന്നുകൾ കഴിച്ച് നാം തന്നെ മടുത്തു പോയ ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ, നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ഈ ഇല കൊണ്ടുള്ള മരുന്ന്.

   

ഒരു ചിലവുമില്ലാതെ നിങ്ങളുടെ പറമ്പിലോ തൊടിയിലോ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച. എന്ന ഇല ഉപയോഗിച്ച് നിങ്ങളുടെ കാലുകളിലും കൈകളിലും ഉള്ള വേദനകളെ അകറ്റാൻ വളരെ എളുപ്പം സാധിക്കും. ഈ ഇലയോടൊപ്പം നാടൻ മുട്ടയുടെ വെള്ള മാത്രം എടുത്ത് ഉപയോഗിക്കാം. എപ്പോഴും മുട്ട എടുക്കുമ്പോൾ നാടൻ മുട്ട തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പച്ചമരുന്നുകൾ ഉണ്ടാക്കുന്ന സമയത്ത് സാധാരണ കടയിൽ നിന്നും വാങ്ങിക്കുന്ന മുട്ട ഉപയോഗിക്കുന്നത് അത്ര ഗുണകരമല്ല. നാടൻ മുട്ടയിൽ ഉള്ള പോഷകങ്ങളും ഗുണങ്ങളും ഒരിക്കലും സാധാരണ മുട്ട കൊണ്ട് ലഭിക്കില്ല. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഇതിലേക്ക് ഒരു നാടൻ മുട്ടയുടെ വെള്ള മാത്രം ഒഴിച്ച് ഒന്ന് ഇളക്കിയെടുക്കാം.

ഇത് ഇളക്കി ഇതിനുമുകളിൽ ഒരു പത വരുന്ന രൂപത്തിൽ ആകുമ്പോൾ ഇത് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കാം. മുക്കാൽ മണിക്കൂർ എങ്കിലും ഇതങ്ങനെ വെച്ചിരിക്കണം. ശേഷം രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും പ്രയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *