കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ടോ? കരൾ കോശങ്ങൾ നശിക്കുന്നുണ്ടോ.

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റി ലിവർ എന്ന ഒരു അവസ്ഥ ഇന്ന് എല്ലാ ആളുകൾക്കും എന്നപോലെ നാം കാണുന്നുണ്ട്. ശരീരഭാരം വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ ചിലർക്ക് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കാണാം. മദ്യപാനശീലമുള്ള ആളുകളിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം രോഗഭാവത്തിൽ ആകുന്നതും കാണാം. ആദ്യകാലങ്ങളിൽ എല്ലാം മദ്യപാനശീലമുള്ള ആളുകൾക്ക് മാത്രം ഉണ്ടായിരുന്ന.

   

ഫാറ്റി ലിവർ എന്ന അവസ്ഥ, ഇന്ന് നമ്മുടെ ജീവിത രീതികളിലെ തകരാറുകൾ കൊണ്ടും ഭക്ഷണങ്ങളുടെ കൊഴുപ്പും കൊണ്ട് തന്നെ ഈ ഫാറ്റി ലിവർ വന്നുചേരുന്നുണ്ട്. അതുകൊണ്ട് മദ്യപിക്കുന്നില്ല എന്നതുകൊണ്ട് ഫാറ്റിലിവർ വരില്ല എന്ന് ഒരിക്കലും വിചാരിച്ചിരിക്കരുത്. ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങളിലുണ്ട് എങ്കിൽ ഏതെങ്കിലും തരത്തിലുള്ള സ്കാനിങ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഇത് തിരിച്ചറിയുന്നത്.

ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ വളരെ കുറവാണ്. നടക്കുമ്പോൾ അമിതമായി കിതപ്പ് അനുഭവപ്പെടുക, ക്ഷീണം, തളർച്ച, ഒന്നിനും താല്പര്യമില്ലാതെ തോന്നുക ഇവയിൽ എന്തെങ്കിലുമൊരു അവസ്ഥകളെല്ലാം നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്തു നോക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഫാറ്റി ലിവർ എന്ന് കാണുന്നുണ്ടെങ്കിൽ തീർച്ചയായും.

ആ നിമിഷം മുതൽ നിങ്ങളുടെ ജീവിതശൈലിയെ നിങ്ങൾ ആരോഗ്യപ്രദമായി മാറ്റി ചിന്തിക്കേണ്ടതുണ്ട്. വയറ് ആകാരണമായി വിയർത്തുവരുന്ന ഒരു അവസ്ഥ, കണ്ണുകളിലും മുഖത്തും ചെറിയ മഞ്ഞ നിറം, കാലുകൾക്ക് നീര്, കാലുകളുടെ പാദത്തിന് പുറമേ കറുത്ത നിറം എന്നിവയെല്ലാം ഈ ഫാറ്റി ലിവറിന്റെയും കരൾ രോഗത്തിന്റെയും ലക്ഷണമാണ്. അതുകൊണ്ട് ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുമ്പോൾ ഇതിനു വേണ്ട ചികിത്സകൾ തുടങ്ങേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *