ശരീരത്തിലെ കാൽസ്യക്കുറവുകൾ ഈ പഴങ്ങൾ കൊണ്ട് പരിഹരിക്കാം.

ഒരു ശരീരത്തിന് ഏറ്റവും ആവശ്യമായുള്ള വിറ്റാമിനുകളും മിനറൽസുകളും കൃത്യമായ അളവിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. എന്നാൽ ചില സമയങ്ങളിൽ ഇതിൽ പലതിന്‍റെയും അളവിൽ കുറവ് ഉണ്ടാകുമ്പോൾ ഇത് ശരീരത്തിന് വളരെ മോശമായ രീതിയിൽ പോലും ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ മീനറെൽസ്‌കൾ എല്ലാം കൃത്യമായ അളവ് എത്രയെന്ന് അറിഞ്ഞിരിക്കുന്നത് വളരെയധികം നന്നായിരിക്കും.

   

നിങ്ങളുടെ ശരീരത്തിൽ അകാരണമായ ചില കാരണങ്ങൾ ഉണ്ടാകുമ്പോൾ ഇവയെ തിരിച്ചറിഞ്ഞ് ഇതിനുവേണ്ട പരിഹാര മാർഗങ്ങൾ ചെയ്യാൻ ശ്രമിക്കാം. പ്രദാനമായും ശരീരത്തിലെ എല്ലുകളുടെയും, പല്ലുകളുടെയും ബലത്തിനും ആരോഗ്യത്തിനും ആവശ്യമായത് കാൽസ്യം എന്ന മിനറൽ ആണ്. കാൽസ്യം ശരീരത്തിൽ കുറയുന്ന സമയത്ത് ക്ഷീണം, തളർച്ച, ആരോഗ്യ നഷ്ടം എന്നിവയെല്ലാം ഉണ്ടാകാം. എല്ലുകൾക്ക് കൃത്യമായ രീതിയിൽ കാൽസ്യം ലഭിക്കാതെ.

വരുമ്പോൾ എല്ലുകൾ പൊടിഞ്ഞു പോകുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. എല്ലുകൾക്ക് കാൽസ്യം വലിച്ചെടുക്കുന്നതിനുള്ള ശേഷി ലഭിക്കുന്നതിനുവേണ്ടി വിറ്റാമിൻ ഡി 3 കൃത്യമായ അളവിൽ ആവശ്യമാണ്. പപ്പായ, പൈനാപ്പിൾ, മുന്തിരി, തണ്ണിമത്തൻ എന്നീ പഴവർഗ്ഗങ്ങൾ കാൽസ്യം നല്ല രീതിയിൽ ശരീരത്തിന് നൽകുന്നു. പ്രായം കൂടുന്തോറും ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങളിലൂടെ വലിച്ചെടുക്കാനുള്ള ശേഷി ശരീരത്തിന് കുറയും.

അതുകൊണ്ട് തന്നെ ഈ സമയത്ത് സപ്ലിമെന്റുകളാണ് കൂടുതൽ ഉത്തമം. നമ്മുടെ ശരീരത്തിന് എല്ലാത്തരം മിനറൽസുകളെയും ശരിയായ രീതിയിൽ വലിച്ചെടുക്കാനുള്ള ശേഷി 30 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഉള്ളത് ഇതിനുശേഷം എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബലക്ഷയം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചെറുപ്പകാലം മുതൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാം.

Leave a Reply

Your email address will not be published. Required fields are marked *