പലപ്പോഴും നമ്മുടെ ശരീരത്തിലെ ഇതുവരെയില്ലാത്ത ഒരു കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിന്റെ കാരണം നിങ്ങൾ വിശദമായി അന്വേഷിച്ചു പറയേണ്ടതുണ്ട്. പലഭാഗത്തായും ഈ കറുപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ചിലർക്ക് ചുണ്ടുകൾക്ക് ഇതുവരെയുണ്ടായിരുന്ന ചുവപ്പ് നിറം മങ്ങി ഒരു ഇരുണ്ട നിറത്തിലേക്ക് ചുണ്ടുകൾ മാറുന്നതായി കാണാം. ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുന്നതുകൊണ്ടാണ് മിക്ക സാഹചര്യങ്ങളിലും.
ഇത്തരത്തിൽ ചുണ്ടുകൾ ഇരുണ്ട നിറത്തിലേക്ക് മാറുന്നത്. ഇത് തിരിച്ചറിയാതെ ചുണ്ടുകൾക്ക് പുറമേ എന്തെങ്കിലും മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് പ്രയോജനങ്ങൾ ഉണ്ടാകുന്നില്ല. രക്തക്കുറവ് പരിഹരിക്കുകയാണ് ഇതിന്റെ പ്രധാന മാർഗ്ഗം. കവിളുകളുടെ രണ്ട് സൈഡുകളിലും ആയി ഇരുണ്ട നിറത്തിലേക്ക് ചർമം മാറുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾക്ക് ലിവർ സംബന്ധമായ അവസ്ഥ ഉണ്ട് എന്നതാണ്.
എന്നാൽ ഇതേ ഇരുണ്ട നിറം നെറ്റിത്തടത്തിലാണ് കാണുന്നത് എങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ് തിരിച്ചറിയാം. ലിവർ സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായി ശരീരത്തിന്റെ പല ഭാഗത്തും ചർമം ഇരുണ്ടതായി മാറാനുള്ള സാധ്യതകളുണ്ട്. പ്രമേഹം, യൂട്രസിലെ മുഴകൾ, ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കറുത്ത നിറം ശരീരത്തിൽ ഉണ്ടാകുമ്പോൾ ഇവയിൽ എന്തോ പ്രശ്നം നിങ്ങൾക്ക് ഉണ്ട് എന്നത് മനസ്സിലാക്കി ആ പ്രശ്നത്തിന് പരിഹരിക്കാനുള്ള മാർഗങ്ങൾ തിരിച്ചറിയാം. ഇത്തരത്തിലുള്ള ഇരുണ്ട നിറം ഉണ്ടാകുമ്പോൾ നിങ്ങൾ ഒരിക്കലും ആ ഇരുണ്ട നിറം ഇല്ലാതാക്കാൻ പുറമെ മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഇതിന്റെ അടിസ്ഥാനം മനസ്സിലാക്കി അതിനെ പരിഹരിക്കാൻ ശ്രമിക്കാം.